How to reduce meat fat: കുക്കിംഗ് പലപ്പോഴും വളരെ പ്രയാസമേറിയ കടമ്പയാണ്. ക്ഷമയാണ് ഇതിന്റെ അടിസ്ഥാനവും. നോമ്പ് കാലമാണ്. അതിനാൽ തന്നെ പോത്തിറച്ചിയുടെയും , കോയിറച്ചിയുടെയും സീസണാണ് ഇതെന്ന് പറയാം. ഏറ്റവും രുചികരമായി, എന്നാൽ ഏറ്റവും എളുപ്പത്തിലും ബീഫും,കോഴിയിറച്ചിയും ടേബിളിലെങ്ങനെ എത്തിക്കാം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. അതിനുള്ള ചില ടിപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നല്ലയിനം പോത്തിറച്ചി എങ്ങനെ തിരഞ്ഞെടുക്കാം?
പോത്തിറച്ചിയിൽ പൊതുവേ മഞ്ഞനിറത്തിലല്ല, വെള്ള നിറത്തിലാണ് കൊഴുപ്പ് കാണപ്പെടാറുള്ളത്. അതുപോലെ വെള്ളനിറത്തിലുള്ള വരകളുള്ള പോത്തിറച്ചിയാണ് ഏറ്റവും നല്ലതായി കണക്കാക്കപ്പെടുന്നത്. ഇങ്ങനെയുള്ളവ വളരെ വേഗത്തിൽ തയ്യാറാക്കി എടുക്കാൻ കഴിയും. ഇനി ഇതിന്റെ നിറം നോക്കിയും ക്വാളിറ്റി മനസിലാക്കാം. വളരെ ചുവപ്പ് നിറത്തിലുള്ള ഇറച്ചിയാണ് ഏറ്റവും ഫ്രഷായത്.
മീറ്റ് കട്ട് ചെയ്യാൻ ഏറ്റവും ഉത്തമം എന്താണ്?
മീറ്റ് കട്ട് ചെയ്യുന്നതിനായി എപ്പോഴും പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ഇറച്ചി തെന്നി പോകാതിരിക്കാൻ സഹായിക്കും. മരത്തിന്റെ തടിയാണ് നിങ്ങൾ ഇതിനായി എടുക്കുന്നതെങ്കിൽ വാളംപുളിയുടെ തടി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
എങ്ങനെ ഇറച്ചി പെട്ടന്ന് വേവിച്ചെടുക്കാം?
നമ്മൾ സാധാരണയായി കല്യാണ ആവശ്യങ്ങൾക്കായൊക്കെ വാങ്ങുന്ന മീറ്റ് കൂടുതലായിരിക്കും. അതിനാൽ തന്നെ അത് എല്ലാം വേഗത്തിൽ വെന്തു കിട്ടാൻ പ്രയാസമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുന്നത് പെട്ടന്ന് മയത്തിൽ വെന്തു കിട്ടാൻ സഹായിക്കും.
ഇഞ്ചിയും വെളുത്തുള്ളിയും എളുപ്പത്തിൽ എങ്ങനെ ചതച്ചെടുക്കാം?
ചിക്കൻ കറിക്കും,ബീഫ് കറിക്കും, മീൻ കറിക്കും അങ്ങനെ ഒട്ടുമിക്ക എല്ലാ കറികൾക്കും ഇഞ്ചിയും വെളുത്തുള്ളിയും ആവിശ്യമാണ്. ഇവ പെട്ടന്ന് ചതച്ചെടുക്കാൻ ഒരു മാർഗ്ഗമുണ്ട്. അതിനായി പരന്ന ഒരു സ്റ്റീൽ പാത്രം എടുക്കുക. ഇനി അതിൽ ഈ ഇഞ്ചിയും വെളുത്തുള്ളിയും വെച്ച് ചതച്ചെടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ സത്ത മുഴുവനായി പാത്രത്തിൽ തന്നെ നിൽകുന്നു. തെറിച്ച് പല വശങ്ങളിലേക്ക് പോവുകയില്ല. മിക്സി ജാറിൽ അല്ലാതെ ഇങ്ങനെ ചതച്ചെടുക്കുന്നത് വഴി നമ്മുടെ ആവിശ്യത്തിനനുസരിച്ച് ചെറുതായി ക്രഷ് ചെയ്ത് എടുക്കുകയോ, നന്നായി ചതച്ചെടുക്കുകയോ ചെയ്യാം. കൂടാതെ,ഇഞ്ചിയും വെളുത്തുള്ളിയും മറ്റും നമുക്ക് ഏത് രീതിയിലാണോ ആവശ്യം അതിനനുസരിച്ച് വേർതിരിച്ച് വെച്ച് ചതച്ചെടുക്കാം. അതുപോലെ ക്ലീനിങ്ങും വളരെ എളുപ്പത്തിൽ നടക്കുന്നതാണ്.
ബീഫ് എങ്ങനെ നന്നായി മയപ്പെടുത്താം?
To quickly remove the fat from the beef and soften it well, you can wash a small piece of shrimp thoroughly and put it in the cooker. When you do this, you will experience an unusual taste. Now you can add turmeric powder and chili powder and cook it. Make sure that the pieces of shrimp powder do not get into it. By using some such shortcuts, the work of cooking can be made easier. So, when cooking meat in the cooker at home, you will remember these things.