How To Make Sukhiyan: ഇന്ന് നമ്മൾ ഇവിടെ തയാറാക്കാൻ പോകുന്നത് ഹോട്ടലിൽ നിന്നും വേടിക്കുന്ന അതെ രുചിയിലുള്ള സുഖിയൻ ആണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന സുഖിയൻ എങ്ങനെ തയാറാക്കാം എന്ന് നമുക്ക് നോക്കിയാലോ. ഇതിനായി അത്യം തന്നെ 1 കാൽ കപ്പ് ചെറുപയർ 2 മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കാം.ശേഷം ചെറുപയർ നന്നായി കഴുകി
വെള്ളം വറ്റാൻ വെക്കണം.ഇനി ഒരു പ്രഷർ കുക്കർ എടുത്ത് അതിലേക്ക് എടുത്ത് വെച്ചിരുക്കുന്ന ചെറുപയർ ഇട്ട് അര കപ്പ് വെള്ളം ഒഴിച്ച് കൊടുത്ത് വേവിക്കാം.ഒരുപാട് വെള്ളം ഒഴിച്ച് ചെറുപയർ വേവിക്കാതെ ഇരിക്കുക.2 വിസിൽ വരുന്നത് വരെ വേവിച്ച് എടുക്കാം.വേവിച്ചെടുത്ത ചെറുപയർ ഒരു ബൗളിലേക്ക് മാറ്റം. ശേഷം അതിലേക്ക് 1 കാൽ കപ്പ് തേങ്ങാ ചിരകിയത് ,മുക്കാൽ കപ്പ് ശർക്കര പാനിയം ,2 ടേബിൾ സ്പൂൺ
ഏലക്കായ പൊടിച്ചത്,ഒന്നര ടേബിൾ സ്പൂൺ നെയ്യ്,ഇവയെല്ലാം ചേർത്ത് കയ്യുകൊണ്ട് കുഴച്ച് എടുക്കാം.ഒപ്പം കുറച്ച് കുറച്ച് ആയി ശർക്കര പാനിയം ചേർത്ത മിക്സ് ച്യ്ത കൊടുക്കാം. നന്നായി യോചിപ്പിച്ചതിന് ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുത്ത് വേറെ പാത്രത്തിലേക്ക് മാറ്റി വെക്കണം.ഇനി നമുക് ഇത് പൊരിച്ച് എടുക്കുന്നതിനായി മാവ് തയാറാക്കാം.അതിനായി 1 കപ്പ് മൈദാ ,അര കപ്പ് അരിപൊടി,1 കപ്പ് വെള്ളം ,ഉപ്പ് ആവശ്യത്തിന് ,കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ,ഇവയെലാം ചേർത്ത കുറച്ച കടയിൽ മാവ് കലക്കി
എടുക്കാം.എപ്പോളാ നമ്മുടെ മാവ് തയാർ.ഇനി സുഖിയൻ തയാറാകാനുള്ള തവി എടുക്കാം അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.ശേഷം നേരത്തെ തയാറാക്കിയ ഉരുളകൾ ഓരോന്നും മാവിൽ മുക്കി എണ്ണയിൽ ഇട്ട് കൊടുക്കാം.ഇടക്ക് മരിച്ച ഇട്ട് വറുത്ത് എടുക്കാം.വളരെ ടേസ്റ്റി ആയിട്ടുമുള സുഖിയൻ ഇവിടെ തയാറായി കഴിഞ്ഞു. കൂടുതൽ വിഭവങ്ങൾക്കായി Salu Kitchen സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ.