How To Make Soft Oats Puttu Recipe; ഓട്സ് കൊണ്ട് വളരെ രുചികരമായ പുട്ട് തയ്യാറാക്കി എടുക്കാം സാധാരണ അരി പുട്ട്ആണ് എല്ലാവർക്കും ഇഷ്ടമുള്ളത് എന്നാൽ ഗോതമ്പ് പുട്ടിന്റെ ഇഷ്ടക്കാരും കുറവൊന്നുമല്ല, ഒത്തിരി അധികം ആൾക്കാർക്കും ഗോതമ്പ് ഇഷ്ടമാണ് അങ്ങനെ പുട്ടും പഴവും പുട്ടും പയറും പപ്പടം ഒക്കെ ചേർത്ത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ ഡയറ്റ് നോക്കുന്നവർക്ക് വേണ്ടിയിട്ട്
നല്ല സൂപ്പർ ഫുഡ് തയ്യാറാക്കി എടുക്കാം ഓട്സ് വെച്ചിട്ട് ഡയറ്റ് നോക്കുന്നവർക്ക് ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് കാരണം ഡയറ്റിന് അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ്…ഡയറ്റിന് ബാധിക്കാതെ തന്നെ വളരെ രുചികരമായി പുട്ട് തന്നെ ഡെയിലി കഴിക്കാൻ നമുക്ക് അങ്ങനെ സ്വാദുള്ള ഒരു പുട്ടാണ് ഓട്സ് പുട്ട്…അതിനായിട്ട് ആദ്യം ഓട്സ് വേണമെങ്കിൽ ഒന്ന് വറുത്തെടുക്കാം വറുത്തില്ലെങ്കിലും നല്ല സ്വാദാണ്. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒന്ന് പൊടിച്ചെടുക്കുക പൊടിക്കുമ്പോൾ
ഒത്തിരി പൗഡർ ആക്കേണ്ട ആവശ്യമില്ല ചെറിയ തരിയൊക്കെ ഉണ്ടെങ്കിലും നല്ലതാണ്….ശേഷം ഇതൊരു പാത്രത്തിലേക്ക് ഇട്ട് ഒരു നുള്ള ഉപ്പും കുറച്ചു വെള്ളവും തളിച്ചു നന്നായിട്ടൊന്നു കുഴച്ചെടുക്കുക സാധാരണ കൊഴക്കുന്ന പോലെ കുഴച്ചെടുക്കുക…. അതിനുശേഷം പുട്ട് കുറ്റിയിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് ഇതിലേക്ക് ഓക്സിന്റെ പൊടി ചേർത്ത് വീണ്ടും തേങ്ങ ചേർത്ത് സാധാരണ പുട്ടുപോലെ ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്…പുട്ടിനൊപ്പം ഏത് കറിയും ചേരും എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ കറി എല്ലാം ഇഷ്ടംപോലെ നമുക്ക് കഴിക്കാവുന്നതാണ്
ഒന്നും ചേർക്കാതെ കഴിച്ചാൽ ഇത് വളരെ രുചികരമാണ് ഈ ഒരു പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്…ഹെൽത്തി ആയിട്ട് കഴിക്കാനാവുന്ന ഓട്സ് പുട്ട് പഴത്തിന്റെ കൂടെ നല്ല ടേസ്റ്റ് ആണ് ഇനി പുട്ടിന്റെ ഒപ്പം തന്നെ ഇപ്പോൾ പീര പോലെ കറികൾ ചേർത്ത് തയ്യാറാക്കാറുണ്ട് മുട്ട നല്ലത് റോസ്റ്റ് ആക്കി ഈ പുട്ടു പൊടി ഇടുമ്പോൾ ഇടയ്ക്ക് മുട്ട റോസ്റ്റ് ചെയ്ത് ചേർത്തുകൊടുക്കാം, ചിക്കൻ റോസ്റ്റ് ചെയ്ത് ചേർത്തു കൊടുക്കാം അങ്ങനെ എന്തു വേണമെങ്കിലും ചേർത്തു കൊടുക്കാം…കാണുമ്പോൾ ഒരു ഗോതമ്പ് പുട്ടിന്റെ നിറമായിരിക്കും ഉണ്ടാവുക എന്നാൽ കഴിക്കുമ്പോൾ സ്വാദ്മനസ്സിലാവും സാധാരണ രുചികരമാണ് എന്തിന്റെ കൂടെ എന്തു ചേർത്താലും ടേസ്റ്റിയാണ് അങ്ങനെയുള്ള ഓട്സ് വച്ചിട്ട് നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് Video credits : Mia kitchen.