പാലുകൊണ്ട് വീണ്ടുമൊരു അത്ഭുതവിഭവം.!! മധുരപ്രിയർക്കായി സ്വാദോടെ റവ പാൽകേസരി | How To Make Perfect Rava Kesari

How To Make Perfect Rava Kesari: പാലുകൊണ്ട് വീണ്ടുമൊരു അത്ഭുതവിഭവം എന്ന് പറയേണ്ടിവരും അതാണ് പാൽകേസരി പാലുകൊണ്ട് കേസരി കഴിക്കാം എന്ന് പറഞ്ഞു കഴിഞ്ഞാൽ, വായിൽ നിന്നും വെള്ളം വന്നു അത്രയും സൂപ്പർ ആണ് പാൽ കേസരി ഇത് തയ്യാറാക്കാൻ അധികം സമയം വേണ്ട വളരെ രുചികരമാണ് വളരെ ഹെൽത്തിയാണ് വളരെ ടേസ്റ്റി ആണ്.

  • വറുത്ത റവ – 250 ഗ്രാം
  • നെയ്യ് – 3 ടേബിൾസ്പൂൺ
  • പാൽ – 2 ½ കപ്പ്
  • വെള്ളം – 2 കപ്പ്
  • പഞ്ചസാര – 100 ഗ്രാം
  • മിൽക്ക്മെയ്ഡ് – 100 ഗ്രാം
  • ഏലക്കായപ്പൊടി – ½
  • ഫുഡ് കളർ – 2
  • തുള്ളി ഉപ്പ് – ¼ ടീസ്പൂൺ
  • കശുവണ്ടി
  • ഉണക്കമുന്തിരി – ആവശ്യത്തിന്

നെയ്യിൽ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്ത് മാറ്റി വയ്ക്കുക.ബാക്കിയുള്ള നെയ്യിൽ റവ ഒന്നുകൂടി വറുത്തെടുക്കാം.റവ വറുത്തെടുക്കുന്ന നേരം കൊണ്ട് ഒരു പാത്രത്തിൽ പാലും വെള്ളവും കൂടി തിളപ്പിക്കാൻ വയ്ക്കാം.റവ രണ്ടുമൂന്നു മിനിറ്റ് വറുത്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്തു അല്പമൊന്നു ചൂടാറാൻ വയ്ക്കാം. തിളച്ച പാലിന്റെ ചൂട് കുറഞ്ഞ ശേഷം വറുത്തു വച്ചിരിക്കുന്ന റവയിലേക്ക് ഒഴിച്ച് കട്ട ഒന്നുമില്ലാതെ ഇളക്കി എടുക്കാം.ഇനി ഇത് അടുപ്പത്തുവച്ച് കുറഞ്ഞ തീയിൽ കുറുക്കി

എടുക്കണം. ഇത് കട്ടിയാകുന്നതു വരെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം.ഒന്നു കുറുകിവരുമ്പോൾ പഞ്ചസാര, മിൽക്ക്മെയ്ഡ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം.കട്ടകൾ ഉണ്ടെങ്കിൽ തവി വച്ച് ഉടച്ചു കൊടുക്കാം.ഇനി ഓറഞ്ച് ഫുഡ് കളർ, ഏലക്കാപ്പൊടി, ഉപ്പ്, നെയ്യ് എന്നിവ ചേർത്ത് ഇളക്കി എടുക്കാം.നേരത്തെ വറത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്തു നെയ്യ് തടവിയ പാത്രത്തിലേക്ക് ഇട്ട് പരത്തി കൊടുക്കണം.നല്ലതുപോലെ ചൂടാറിയശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ച് എടുക്കാം. കേസരി ഇഷ്ടമില്ലാത്ത ആളുകൾ കുറവായിരിക്കും അത്രയും സ്വാദ് ആണ്‌ ഈ വിഭവത്തിന്. NIMZ Art Of Cuisine

How To Make Perfect Rava Kesari