പൊടിയുപ്പിനേക്കാൾ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കല്ലുപ്പ്. എന്നാൽ കല്ലുപ്പ് നമ്മൾക്ക് കറികളിലോട്ട് പൊടിയുപ്പ് ഉപയോഗിക്കുന്നത് പോലെ വേഗത്തിൽ ഉപയോഗിക്കാൻ പറ്റില്ല അതുകൊണ്ടുതന്നെ ഒരു മിക്സിയുടെ ജാറിലേക്ക് കല്ലുപ്പിട്ട് പൊടിച്ചെടുക്കാം എന്നിട്ട് സൂക്ഷിച്ചു വെച്ചാൽ മതി നമുക്ക് വേണ്ടപ്പോൾ ഉപയോഗിക്കാം ഇത് നമുക്ക് നമ്മുടെ മിക്സിയുടെ
ജാറിന്റെ ബ്ലേ ഡിന് മൂ ർ, ച്ച കൂട്ടാനും സഹായിക്കും. അടുത്തത് ഇനി നമ്മുടെ ഉപ്പ് ഇട്ടുവച്ച പാത്രം നന്നായി ഈർപ്പം ഉള്ളതായി കാണാറുണ്ട്, ഇത് തടയാൻ വേണ്ടി നമുക്ക് ചിരട്ടയുടെ രണ്ട് പീസ് നന്നായി ക്ലീൻ ചെയ്തു ഉപ്പ് പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം ഇത് ഉപ്പിലെ വെള്ളം വലിച്ചെടുക്കാൻ സഹായിക്കും. ഇനി നമുക്ക് പേപ്പറുകൾ കട്ട് ചെയ്യാൻ വേണ്ടി കത്രിക ഇല്ലെങ്കിൽ നമുക്ക് സ്കെയിൽ വെച്ച് കട്ട് ചെയ്യാവുന്നത് ആണ് ശേഷം ഈ പേപ്പറിലേക്ക് കുറച്ച് അരി ഇട്ടു കൊടുത്ത് നന്നായി മടക്കി എടുക്കാം
എന്നിട്ട് ഒരു റബ്ബർ ബാൻഡ് വെച്ചോ നൂൽ കൊണ്ടോ ഇത് കെട്ടിയിട്ട് ഉപ്പിലേക്ക് ഇട്ടുകൊടുക്കുകയാണെങ്കിൽ ഉപ്പുപാത്രത്തിലുള്ള ഈർപ്പം മാറാൻ ഇതും സഹായിക്കുന്നതാണ്. ഇനിയും ഉപ്പുപാത്രത്തിലുള്ള ഈർപ്പം പോയിട്ടില്ലെങ്കിൽ ഒരു ചട്ടിയിൽ നമ്മൾ പൊടിച്ചുവെച്ച ഒപ്പിട്ടു കൊടുത്ത് നന്നായി ഇളക്കി കൊടുക്കുക ഉപ്പ് അടിയിൽ പിടിക്കാതെ കരിഞ്ഞു പോകാതെ സൂക്ഷിക്കണം ഉപ്പിലെ ഈർപ്പം പോയി കഴിഞ്ഞാൽ നമ്മൾക്ക് ഉപ്പ് ഒരു ഗ്ലാസ് ജാറിൽ സൂക്ഷിക്കാവുന്നതാണ്.
How to make Pappadam Using Cooker
ഇനി നമുക്ക് എണ്ണയില്ലാതെ പപ്പടം എങ്ങനെ ചുട്ടെടുക്കാം എന്ന് നോക്കാം, അതിനു വേണ്ടി ഒരു അലൂമിനിയത്തിന്റെ കുക്കർ എടുത്ത് അതിലേക്ക് പപ്പടം കഷണങ്ങളായി മുറിച്ചത് ഇട്ടുകൊടുക്കുക ശേഷം നന്നായി ഇളക്കി കൊടുക്കുക ഇപ്പോൾ നമുക്ക് കാണാം പപ്പടം നന്നായി പൊങ്ങി വരുന്നത് ഇത് എണ്ണ കഴിക്കാൻ പറ്റാത്തവർക്ക് ഒക്കെ കഴിക്കാൻ വളരെ ഉപകാരപ്രദം ആവും ഇനി ഇതിൻ്റെ കൂടെ ഒരു റെസ്പി കൂടെ ഇതിൽ പറയാം, നമ്മൾ ഈ കുക്കറിലേക്ക് തന്നെ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ടുകൊടുക്കുക കടുക് പൊട്ടി കഴിഞ്ഞാൽ അതിലേക്ക് കറിവേപ്പിലയും പച്ചമുളകും ചേർത്തു കൊടുക്കുക പച്ചമുളകിനേക്കാൾ നല്ലത് വറ്റൽമുളക് ആണ് വറ്റൽമുളക് ഇല്ലാത്തതുകൊണ്ടാണ് പച്ചമുളക് എടുത്തത് ശേഷം ഇതിലേക്ക് നമ്മൾ വറുത്ത് വെച്ച പപ്പടം ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക ഇപ്പോൾ അടിപൊളി പപ്പടം വറുത്തത് തയ്യാർ..shareefa shahul Easy Tip To make Pappadam Using Cooker