ബ്രോസ്റ്റഡ് ചിക്കൻ ഇനി ആരും കടയിൽ നിന്നും വാങ്ങേണ്ടി വരില്ല.! ഇതുപോലൊരു ബ്രോസ്റ്റ് ഉണ്ടാക്കി നോക്കൂ.. How to make broasted chicken

വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ കടയിൽ നിന്നും കിട്ടുന്ന അതേ ടേസ്റ്റ് ഉള്ള ഒരു കിടിലൻ ബ്രോസ്റ്റ് റെസിപ്പി ഇതാ!!! How to make broasted chicken

  • ചിക്കൻ
  • പാൽ
  • വിനെഗർ
  • കുരുമുളകുപൊടി
  • മുളകുപൊടി
  • വെളുത്തുള്ളി പേസ്റ്റ്
  • ബാക്കിങ് സോഡ
  • ഉപ്പ്
  • മൈദ
  • കോൺഫ്ലോർ
  • മുട്ട
  • തണുത്ത വെള്ളം
  • വെളിച്ചെണ്ണ

ആദ്യം ഒരു ചിക്കൻ കഴുകി വൃത്തിയാക്കി തൊലിയോട് കൂടി വലുതാക്കി കട്ട് ചെയ്ത് എടുക്കുക, ശേഷം വെള്ളം തോരാൻ വെക്കുക, ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് ഒന്നേ കാൽ കപ്പ് പാൽ ഒഴിച്ചു കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ഒഴിച്ചുകൊടുത്ത് സ്പൂൺ വെച്ച് മിക്സ് ചെയ്യുക, 10 -15 മിനിറ്റ് അടച്ചു വെച്ചു റസ്റ്റ് ചെയ്യാൻ വെക്കുക, 15 മിനിറ്റിനു ശേഷം ഒന്നുകൂടി ഇളക്കി കൊടുത്ത് ഒന്നര ടീസ്പൂൺ കുരുമുളകുപൊടി ഇട്ട് ഇളക്കി കൊടുക്കുക, ശേഷം

ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്,മുക്കാൽ ടേബിൾസ്പൂൺ മുളകുപൊടി, രണ്ട് ടേബിൾ സ്പൂൺ വിനാഗിരി, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ, ആവശ്യത്തിനുള്ള ഉപ്പ്, എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക, ശേഷം കഴുകി വച്ച ചിക്കൻ ഇതിലേക്ക് ഇട്ടുകൊടുക്കുക, ചിക്കൻ ഇതിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ആക്കി കൊടുക്കുക, ഇത് ഫ്രിഡ്ജിൽ വച്ച് 4-5 മണിക്കൂർ അടച്ചു റസ്റ്റ് ചെയ്യാൻ വെക്കുക, ശേഷം മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് ഒരു കപ്പ് മൈദ ഇട്ടു കൊടുക്കുക,

ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി പേസ്റ്റ്, 1 മുട്ട, മൂന്ന് ടേബിൾസ്പൂൺ കോൺഫ്ലവർ, ആവശ്യത്തിനുള്ള ഉപ്പ്, 1 1/2 കപ്പ് തണുത്ത വെള്ളം, എന്നിവ ചേർത്ത് കൊടുത്തു മിക്സ് ചെയ്തെടുക്കുക, ഇത് കട്ടിയായി ഇരിക്കുന്നതുകൊണ്ട് ഇതിലേക്ക് അര കപ്പ് വെള്ളം വീണ്ടും ചേർത്തു കൊടുത്ത് മിക്സ് ചെയ്തെടുക്കുക, ഇപ്പോൾ ബാറ്റർ തയ്യാറായിട്ടുണ്ട്, ദേഷ്യം മറ്റൊരു ബൗൾ എടുക്കുക അതിലേക്ക് രണ്ട് കപ്പ് മൈദ ഇട്ടുകൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി, അല്പം ഉപ്പ്, എന്നിവ ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് മാറ്റി വെക്കാം, 4-5 മണിക്കൂറിനു

ശേഷം ചിക്കൻ പുറത്തെടുത്ത് ഒന്നുകൂടി കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക, ശേഷം ഇതിൽ നിന്നും ഓരോ ചിക്കൻ പീസ് എടുത്ത് നേരത്തെ തയ്യാറാക്കി വെച്ച ബാറ്ററിൽ മുക്കി ഇട്ടുകൊടുത്തു നന്നായി കോട്ട് ചെയ്ത് എടുക്കുക, അതിനുശേഷം മൈദയും മുളകുപൊടിയും കൂട്ടിലേക്ക് ചിക്കൻ ഇട്ടുകൊടുക്കുക ശേഷം ചിക്കൻ നന്നായി കവർ ചെയ്തെടുക്കുക, ശേഷം ചിക്കൻ മറ്റൊരു പേടിയും മാറ്റിക്കൊടുക്കാം അങ്ങനെ എല്ലാം ചെയ്തെടുക്കുക, ശേഷം ഒരു ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വരുമ്പോൾ ചിക്കൻ ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം, ലോ – മീഡിയം തീയിൽ ഇട്ടു നന്നായി ഫ്രൈ ചെയ്തെടുക്കുക, ഇടക്ക് തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്യുക, മറ്റൊരു പ്ലേറ്റിലേക്ക് മാറ്റാം, ഇപ്പോൾ നമ്മുടെ അടിപൊളി ചിക്കൻ ബ്രോസ്റ്റ് തയ്യാറായിട്ടുണ്ട്!!! How to make broasted chicken

How to make broasted chicken