How To Easily Clean Koorkka tip

ഈ കുപ്പി സൂത്രം ഒന്നു പരീക്ഷിക്കുന്നോ ? .. എത്ര കിലോ കൂർക്കയും ഞൊടിയിടയിൽ ഇനി നന്നാക്കാം.!! | How To Easily Clean Koorkka tip

it teach how to clean koorkka very easily

About How To Easily Clean Koorkka tip

ഭൂരിഭാഗം പേർക്കും ഇഷ്ട്ടമുള്ള ഒന്നാണ് കൂർക്ക.. പക്ഷെ നന്നാകാൻ ഉള്ള മടിയാണ് പ്രധാന പ്രശ്നം. കൂർക്ക കറിയായും ഉപ്പേരിയായും ഇറച്ചിയോട് ചേർത്തുമെല്ലാം ഉണ്ടാക്കുന്നവർ ആണ് നമ്മളിൽ പലരും. കൂർക്ക എളുപ്പത്തിൽ വൃത്തിയാക്കാൻ ചെയ്യാവുന്ന ഒരു ട്രിക്ക് നമ്മുക്ക് പരിചയപ്പെട്ടാലോ ? അതിനായി ആദ്യം കൂർക്ക വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ പ്രാവശ്യം നല്ലതുപോലെ കഴുകി എടുക്കുക.

കൂർക്കയിൽ ഒട്ടും മണ്ണില്ലാത്ത രീതിയിൽ വേണം പൈപ്പിനു ചുവട്ടിൽ വച്ച് കഴുകിയെടുക്കേണ്ടത്. ഇത്തരത്തിൽ മണ്ണ് മുഴുവനായും കളഞ്ഞെടുത്ത കൂർക്ക ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിൽ കുതിരാനായി ഇട്ടുവെക്കണം. കുറഞ്ഞത് 1/2 മണിക്കൂർ സമയമെങ്കിലും കുതിരാനായി വക്കണം.കൂടുതൽ സമയം കിട്ടുകയാണെങ്കിൽ അത്രയും സമയം കൂർക്ക വെള്ളത്തിൽ കുതിർത്തി വെച്ചാൽ തൊലി വളരെ എളുപ്പം കളഞ്ഞെടുക്കാൻ സാധിക്കും.

അങ്ങനെ വെള്ളത്തിൽ കുതിർത്തിയെടുത്ത കൂർക്ക നല്ല വായ് വട്ടമുള്ള പ്ലാസ്റ്റിക് ജാറിന്റെ മുക്കാൽ ഭാഗം നിറയുന്നത് വരെ ഇട്ടു കൊടുക്കുക. അതിലേക്ക് 2 സ്പൂൺ കല്ലുപ്പ് കൂടി ചേർത്ത് അടച്ച്, നല്ലതുപോലെ കുലുക്കിയെടുക്കുക. കുറച്ച് സമയം വ്യത്യസ്ത ദിശകളിൽ ബോട്ടിൽ കുലുക്കണം. ശേഷം കൂർക്കയുടെ തൊലി പോയി തുടങ്ങുമ്പോൾ അതിലെ വെള്ളം കളഞ്ഞ് കൂർക്ക വേറൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.

ഇത്തരത്തിൽ കൂർക്കയുടെ അളവനുസരിച്ച് രണ്ടുമൂന്നോ ബാച്ചുകൾ ആയി മുഴുവൻ കൂർക്കയും എളുപ്പത്തിൽ തൊലി കളഞ്ഞ് എടുക്കാവുന്നതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക Video credit : Kruti’s –Kruti’s – The Creative Zone

Read More : നിലവിളക്ക്‌ വൃത്തിയാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ.!? ഈ രണ്ട് സാധനങ്ങൾ മതി എത്ര ക്ലാവ് പിടിച്ച നിലവിളക്കും പുതുപ്പുത്തൻ പോലെയാക്കാൻ

തട്ടുകട ദോശ ഇനി വീട്ടിൽ തന്നെ.!! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി രുചി…