How To clean White Clothes easily

ഇതൊന്ന് മാത്രം മതി, എത്ര പഴകിയ തോർത്തും വെള്ള വസ്ത്രങ്ങളും ഇനി പുതിയത് പോലെ..

Here we introduce How To clean White Clothes easily

How To clean White Clothes easily

ഭൂരിഭാഗം വരുന്ന ആളുകളും വെള്ള വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ട്ടമുള്ളവരും എന്നാൽ അവ വളരെ പെട്ടന്ന് അഴുക്കാവുന്നതിനാൽ അവയെ ഒഴിവാക്കി നിർത്താറുമുള്ളവയാണ്. ഇത്തരത്തിൽ പെട്ടന്ന് അഴുക്കായി പോയ നിങ്ങളുടെ വെള്ള വസ്ത്രങ്ങളോ തുണികളോ തൂ വെള്ള നിറത്തിലാക്കിയെടുക്കാൻ ഏറ്റവും നല്ലതും എളുപ്പത്തിലുള്ളതുമായ ഒരു മാർഗ്ഗമുണ്ട്. അതിലേക്ക് നമുക്ക് പോകാം. ആദ്യമായി നിങ്ങളുടെ വെള്ള വസ്ത്രം ഒരു ബക്കറ്റ് വെള്ളത്തിൽ മുക്കി എടുക്കുക.

വീട്ടിൽ സാധാരണയായി ഉപയോഗിക്കാറുള്ള ഏതെങ്കിലും ഒരു ബാർ സോപ്പ് എടുക്കുക. സോപ്പു പൊടിയുടേയോ, കാരത്തിന്റെയോ ആവിശ്യം ഇവിടെയില്ല. കയ്യിൽ ഉള്ള ബാർ സോപ്പ് ഉപയോഗിച്ച് തുണിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. തുണിയിൽ അഴുക്കുള്ള ഭാഗത്ത് നന്നായി സോപ്പ് തേച്ചു പിടിപ്പിക്കുക.സോപ്പിന്റെ പത എല്ലാ ഭാഗത്തേക്കും എത്തുന്നതിനായി കല്ലിൽ നന്നായി തുണി വെച്ച് കുത്തുക. തുടർന്ന് നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് സോപ്പ് തേച്ച

തുണി വിരിച്ചിടുക. ഉദാഹരണത്തിന് ടെറസ് പോലുള്ള സ്ഥലങ്ങളിൽ. കുറഞ്ഞത് മൂന്ന് മണിക്കൂർ എങ്കിലും നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് തുണി വിരിച്ചിടണം. അതിന് ശേഷം തുണി പൊളിഞ്ഞു പോകുന്ന താരത്തിലേക്ക് വരും. തുടർന്ന് തുണി ഒന്ന് നന്നായി കുത്തിയെടുക്കണം. ചുരുക്കി പറയുകയാണേൽ നന്നായി അലക്കി എടുക്കുക. അലക്കുകല്ല് ആയിരിക്കും ഇതിന് ഏറ്റവും ഉത്തമം. തുടർന്ന് മൂന്ന്, നാല് വെള്ളത്തിൽ വസ്ത്രം കഴുകി എടുക്കണം. ശേഷം ഒരു ബക്കറ്റിൽ പകുതിയോളം

വെള്ളമെടുത്ത് ഉജാല ചേർത്ത് മുക്കി എടുക്കുക. വളരെ ശക്തിയായി മുക്കി എടുക്കരുത്. എന്നിട്ട് നല്ല ശക്തമായ വെയിൽ ലഭിക്കുന്ന ഇടത്തിലേക്ക് വീണ്ടും വിരിച്ചിടുക. ഒരു മണിക്കൂറിന് ഉള്ളിൽ മിക്കവാറും തുണി റെഡിയായി കിട്ടും. തുണിയിൽ പട്ടിപ്പിടിച്ചു കിടക്കുന്ന അഴുക്കുകൾ നീങ്ങി വൃത്തിയുള്ളതും നിറമുള്ളതുമായ വെളുത്ത വസ്ത്രങ്ങൾ നിങ്ങൾക്ക് ലഭ്ക്കുന്നതാണ്.എത്ര പഴക്കമുള്ള വസ്ത്രമാണേലും വെട്ടിത്തിളങ്ങുന്നതാണ് ഈയൊരു കൊച്ചു ട്രിക്കിലൂടെ. How To clean White Clothes easily

Read More : ഹെൽത്തിയായി ഇങ്ങനെ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.!! വായിൽ കപ്പലോടും അടിപൊളി ചമ്മന്തി

മത്തി വൃത്തിയാക്കാൻ ഇത്രക്കും എളുപ്പമായിരുന്നോ ? ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ..!! ഒരൊറ്റ ചെതമ്പൽ പോലും തെറിക്കൂല്ല.!! How To clean White Clothes easily