ഈ ട്രിക്ക് കണ്ടിരിക്കേണ്ടത് തന്നെ..!! കരിമീനിനെ മുത്തുപോലെ ഞൊടിയിടയിൽ വെളുപ്പിച്ചെടുക്കാം; ഇത് ഇത്ര നിസ്സാരമാണെന്ന് അറിയാതെ പോയല്ലോ | How To Clean karimeen easily

How To Clean karimeen easily: കടകളിൽ നിന്നും മീൻ വാങ്ങി കൊണ്ടുവന്നു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കരിമീൻ പോലുള്ള മീനുകൾ കഴുകി വൃത്തിയാക്കി തോല് കളഞ്ഞെടുക്കാൻ കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. അതിനുമുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെകിളയും മറ്റും കളയാനായി ധാരാളം സമയം ആവശ്യമായി വരും.

അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. മൂന്ന് രീതിയിൽ വെള്ളം തയ്യാറാക്കി മീൻ വൃത്തിയാക്കാനായി ഇടാവുന്നതാണ്. അതിൽ ആദ്യത്തെ രീതി ഒരു വലിയ പാത്രം എടുത്ത് അതിലേക്ക് ഒരു ഉണ്ട പുളിയിട്ട് നല്ലതുപോലെ പിഴിഞ്ഞെടുക്കുക. അതിനുശേഷം വൃത്തിയാക്കാൻ ആവശ്യമായ മീൻ വെള്ളത്തിലേക്ക് ഇട്ട് അൽപനേരം റസ്റ്റ് ചെയ്യാനായി വയ്ക്കുക. പിന്നീട്

മീൻ എടുത്ത് വൃത്തിയാക്കുകയാണെങ്കിൽ കൈ ഉപയോഗിച്ച് തന്നെ പകുതിഭാഗവും എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്. ബാക്കി ഭാഗം കത്തി ഉപയോഗിച്ച് ഒന്ന് ഉരച്ചു കൊടുക്കുമ്പോൾ തന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും. മറ്റൊരു രീതി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. ശേഷം മീൻ വെള്ളത്തിലേക്ക് ഇട്ടുവയ്ക്കുക. കുറച്ചുനേരം ഇട്ട്

വെച്ചുകഴിഞ്ഞാൽ തന്നെ നേരത്തെ ചെയ്തതുപോലെ മീൻ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. ഈ രണ്ടു രീതികൾക്കും പകരമായി മീൻ ക്ലീൻ ചെയ്ത് എടുക്കാൻ മറ്റൊരു രീതി കൂടി ഉപയോഗപ്പെടുത്താം. ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിക്കുക. ശേഷം വൃത്തിയാക്കാനുള്ള മീൻ വെള്ളത്തിൽ ഇട്ടുവച്ച് അല്പസമയത്തിനുശേഷം ക്ലീൻ ചെയ്ത് എടുക്കാം. മീൻ വൃത്തിയാക്കാനായി ഉപയോഗിച്ച പാത്രം, സിങ്ക് എന്നിവയിലുള്ള മണം കളയാനായി അല്പം പപ്പായയുടെ ഇല വെള്ളത്തിലിട്ട് ഉരച്ച ശേഷം അത് ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്.Ansi’s Vlog

How To Clean karimeen easily