how to clean fridge door washer: ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് പച്ചക്കറികളും, മാവുമെല്ലാം സൂക്ഷിക്കാനായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ പലരും കരുതുന്നത് ഒരിക്കൽ ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ പിന്നീട് അത് ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല എന്നതാണ്. അതുകൊണ്ടു തന്നെ ഫ്രിഡ്ജിന്റെ സൈഡ് വശങ്ങളിലും മറ്റും കടുത്ത കറകൾ പറ്റിപ്പിടിച്ച് എളുപ്പത്തിൽ വൃത്തികേട് ആകാറുണ്ട്.
അത്തരത്തിലുള്ള കടുത്ത കറകളെല്ലാം കളഞ്ഞ് ഫ്രിഡ്ജ് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. മാസത്തിൽ ഒരുതവണയെങ്കിലും ഫ്രിഡ്ജ് ഡീപ്പ് ക്ലീൻ ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഫ്രിഡ്ജിന് അകത്തുള്ള ട്രേകളും മറ്റും പുറത്തെടുത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കണം. ഫ്രിഡ്ജ് ക്ലീൻ ചെയ്യാൻ പ്ലാൻ ചെയ്യുന്നതിന് മുൻപായി സ്വിച്ച് ഓഫ് ചെയ്യാൻ
പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ എല്ലാ ട്രേകളും പുറത്തെടുത്ത ശേഷമാണ് ക്ലീനിങ് ആരംഭിക്കേണ്ടത്. ഫ്രിഡ്ജ് ക്ലീൻ ചെയ്യുന്നതിന് ഒരു പ്രത്യേക ലായനി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും, അതേ അളവിൽ വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത് എടുക്കണം. ഈയൊരു ലായനി ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഫ്രിഡ്ജിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ച് വാഷറിന്റെ ഭാഗങ്ങളിൽ എല്ലാം സ്പ്രെഡ് ചെയ്തു കൊടുക്കുക. ശേഷം അല്പനേരം
റസ്റ്റ് ചെയ്യാനായി ഇടാം. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഫ്രിഡ്ജിലെ കറപിടിച്ച ഭാഗങ്ങൾ വൃത്തിയായി കിട്ടുന്നതാണ്. കൂടാതെ ഫ്രിഡ്ജിന്റെ പുറകുവശത്തുള്ള വെള്ളം ഫിൽ ചെയ്യുന്ന ട്രേ എടുത്ത് വൃത്തിയാക്കി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫ്രിഡ്ജ് ഇത്തരത്തിൽ പൂർണ്ണമായും ക്ലീൻ ചെയ്ത ശേഷം ട്രേകൾ എല്ലാം തിരികെ ഫിറ്റ് ചെയ്യാവുന്നതാണ്. ഈയൊരു രീതിയിൽ ക്ലീൻ ചെയ്തെടുക്കുകയാണെങ്കിൽ ഫ്രിഡ്ജിനകത്ത് കെട്ടി കിടക്കുന്ന ദുർഗന്ധമെല്ലാം പോയി ക്ലീനായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. how to clean fridge door washer