Hotel Meen Mulakittathu secret recipe: എന്നാൽ ഒരു കിടിലൻ ഹോട്ടൽസ്റ്റൈൽ മീൻകറി നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുത്താലോ…??? അതിനായി അരകപ്പ് വെള്ളത്തിൽ നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി ഇടുക. ഒരു സ്പൂൺകൊണ്ടോ കൈകൊണ്ടോ ഇത് നന്നായി വെള്ളത്തിൽ ചാലിക്കുക. ഇനി ഇത് മാറ്റിവെച്ച് ഒരു പാൻ അടുപ്പത്തുവെക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിക്കുക.
ഇതിലേക്ക് 1 ഉള്ളി അരിഞ്ഞത്, കുറച്ച് ഉപ്പ് എന്നിവ ചേർക്കുക. ഒന്നിളക്കിയശേഷം 15 ചെറിയുള്ളി അരിഞ്ഞതിൽ കുറച്ച് മാറ്റിവെച്ച് ബാക്കി ചേർക്കുക. ഉള്ളി ബ്രൗൺനിറമാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് ചേർക്കണം. പകുതി പേസ്റ്റാണ് ഇപ്പോൾ ചേർക്കേണ്ടത്. ഒന്നിളക്കിയശേഷം 2 തക്കാളിയരിഞ്ഞത് ചേർക്കുക. കാൽകപ്പ് വെള്ളവും ചേർത്തശേഷം 4-5 മിനിറ്റ് മീഡിയം ഫ്ളൈമിൽ
അടച്ചുവെച്ച് വേവിക്കുക. ഒഴിച്ച വെള്ളമെല്ലാം നന്നായി വറ്റിവന്നശേഷം ഫ്ലയിം ഓഫ് ചെയ്യുക. ഇതിനി പേസ്റ്റ് ആക്കണം. കാൽകപ്പ് വെള്ളവും കൂടെചേർത്ത് ഇത് അരച്ചെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തുവെക്കുക. അതിലേക്ക് ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. തീ കുറhttps://youtu.be/139pzW9wcUUച്ചു വച്ചശേഷം ഒരു നുള്ള് ഉലുവയും പെരുംജീരകവും ചേർക്കുക. ഇനി ഇതിലേക്ക് മാറ്റിവെച്ച വെളുത്തുള്ളി പേസ്റ്റും ചെറിയുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്കു ഓരോ ടേബിൾസ്പൂൺ മുളക്പൊടിയും കാശ്മീരി മുളക്പൊടിയും ചേർക്കുക. ഇനി
കാൽടീസ്പൂൺ മഞ്ഞൾപൊടി, അരടീസ്പൂൺ മല്ലിപൊടി എന്നിവ ചേർത്ത് തീ കുറച്ച് വറുത്തെടുക്കണം ഇതിലേക്കിനി ഉള്ളി-തക്കാളി അരപ്പ് ചേർക്കുക. ഇളക്കി യോജിപ്പിച്ചശേഷം മുക്കാൽകപ്പ് ചൂടുവെള്ളം ചേർക്കുക. ശേഷം പുളിവെള്ളവും പാകത്തിന് ഉപ്പും കൂടെ ചേർക്കുക. ഇനിയിതൊന്ന് അടച്ചുവെച്ച് തിളപ്പിക്കുക. ശേഷം മീൻ ചേർക്കുക. ചെറുതീയിൽ അടച്ചുവെച്ച് വേവിക്കുക. ഇനിയിതിലേക്ക് മല്ലിച്ചപ്പ് ചേർത്ത് തീ ഓഫ്ചെയ്യുക. വറവിടാനായി ഒരു പാൻവെച്ച് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിക്കുക. കുറച്ച് ചെറിയുള്ളി, കറിവേപ്പില എന്നിവചേർത്ത് കറിയിലേക്കൊഴിച്ച് മൂടിവെക്കുക. Ruchi Lab Hotel Meen Mulakittathu secret recipe