Healthy Wheat Breakfast appam recipe: ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായി 250g ഗോതമ്പുപൊടി അത്ര തന്നെ തേങ്ങാ ചിരകിയത്,കാൽ കപ്പ് ചോറ്, ആവശ്യത്തിന് വെള്ളം, ഉപ്പ്, പഞ്ചസാര, എന്നിവ ചേർത്ത് ഒന്ന് അരച്ചെടുക്കാം. രണ്ട് മിനുട്ട് നല്ലതുപോലെ മിക്സ് ചെയ്ത് 7/ 8 മണിക്കൂർ ഫെർമെൻറ് ചെയ്യാൻ വെക്കേണ്ടതുണ്ട്. രാവിലെ തയാറാക്കുമ്പോൾ മാവ് രാത്രി തന്നെ തയ്യാറാക്കേണ്ടത് ആവശ്യമാണ്.
ഇനി ഇതിലേക്ക് ആവശ്യമായ സാധനങ്ങൾ ഒരു ചെറിയ പച്ചമുളക്, ഇഞ്ചി, സവോള, കാരറ്റ്, കറിവേപ്പില അരിഞ്ഞത് എന്നിവ വഴറ്റിച്ചേർക്കണം അതിനായി ഒരു പാനിലേക്ക് വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് കടുക് പൊട്ടിച്ചതിനുശേഷം ഉലുവ കൂടി ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് അറിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, സവോള എന്നിവ ഒന്ന് ചെറുതായി വഴറ്റിയെടുക്കാം. അടുത്താതെയി ഇതിലേക്ക് കറിവേപ്പില, അരിഞ്ഞു വെച്ചിരിക്കുന്ന കാരറ്റ്, എന്നിവയെല്ലാം വഴറ്റാം.
ശേഷം ഇതൊന്ന് ചൂടാറാനായി വെക്കാം. ഇനി അപ്പം തയാറാക്കാനായി തയാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് വഴറ്റി വെച്ചിരിക്കുന്ന കൂട്ട് ചെത്തിനുശേഷം കുറച്ചു അരിപൊടികൂടി ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കാം. ഉണ്ണിയപ്പത്തിന്റെ ചട്ടിയിലാണ് നമ്മൾ ഇതു തയാറാക്കുന്നത്. ചട്ടി ചൂടായതിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്നത് പോലെ ഇതൊന്ന് തയാറാക്കാം. വിശദമായി അറിയാൻ വീഡിയോ കാണുക.. Video Credit : BeQuick Recipes