ചെറുപയർ ഉണ്ടോ അസാധ്യ രുചിയിൽ കിടിലൻ പലഹാരം.!! എത്ര കഴിച്ചാലും മതിവരില്ല മക്കളെ.. ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ | Green Gram Laddu Recipe

Green Gram Laddu Recipe: വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ചെറുപയർ. കണ്ണിന്റെ പ്രശ്‌നം, പനി, പിത്തം, കഫം, രക്തദൂഷ്യം പോലുള്ള പല രോഗങ്ങള്‍ക്കും പരിഹാരമാണ്. രോഗങ്ങള്‍ മാറിയാല്‍ ആരോഗ്യം പെട്ടെന്ന് തിരികെ നേടാന്‍ ചെറുപയര്‍ സൂപ്പ് വളരെ ഉത്തമമാണ്. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. ചെറുപയർ കൊണ്ടൊരു ലഡുവാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്..

  • Green gram ( ചെറുപയർ )
  • Jaggery ( ശർക്കര )
  • Cow Butter ( നെയ്യ് )
  • Cardamom Powder ( ഏലക്ക പൊടി )
  • Almond ( ബദാം )
  • Cashew nut ( കശുവണ്ടി )
  • Pistachio ( പിസ്താ )
  • Raisin ( ഉണക്ക മുന്തിരി )

ഒരു കപ്പ് ചെറുപയർ നന്നയി കഴുകിയതിന് ശേഷം ഇതൊന്ന് വറത്തെടുക്കണം. ശേഷം ഇതൊന്ന് തണുത്തതിന് ശേഷം മിക്സിയുടെ ജാറിൽ ഇട്ട് കൊടുക്കാം. ഇനി ഇതൊന്ന് പൊടിച്ചെടുക്കാം.. ഇനി ഒരു പാൻ വെച്ചു അതിലേക്ക് 2 ടീസ്പൂൺ നെയ്യ് ചേർക്കാം, ഇനി ഇതിലേക്ക് ആവശ്യമായ നട്സ് ചേർത്ത് കൊടുക്കാം.ഇനി ഇതൊന്ന് വഴറ്റിയെടുത്തതിന് ശേഷം ഇതിലേക്ക് വരാതെ പൊടിച്ചു വെച്ചിരിക്കുന്ന ചെറുപയർ പൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം.ഇനി ഇതു മാറ്റി വെക്കാം..

അടുത്തതായി ഒരു പാനിലേക്ക് 1 കപ്പ് ശർക്കരയും ആവശ്യമായ വെള്ളവും ചേർത്ത് നന്നായി ഉരുക്കിയെടുക്കാം. പാകമായി കഴിയുമ്പോൾ സ്റ്റോവ് ഓഫ് ആക്കി വെക്കാം. ഇനി നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന മിക്‌സിലേക്ക് ഏലക്ക പൊടിയും അല്പം പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കാം. ഇനി ഇതിലേക്ക് നേരത്തെ അരിച്ചെടുത്ത ശർക്കര ഉരുക്കിയതും കൂടി ചേർത്ത് കൊടുക്കാം. അതിനുശേഷം ഇതു നനന്നായി മിക്സ് ചെയ്തശേഷം ലഡുവിന്റെ ഷേപ്പിൽ ഉരുട്ടിയെടുക്കാം.

Green Gram Laddu Recipe