ഇതുമാത്രം മതി.! വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് ഇനി വീട്ടിൽ തന്നെ വളർത്തിയെടുക്കാം! | Green Chilli Organic

Green Chilli Organic: സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പച്ചമുളക് കടകളിൽ നിന്നും വാങ്ങുന്ന ശീലമായിരിക്കും ഉള്ളത്. മിക്കപ്പോഴും ഇത്തരത്തിൽ വാങ്ങിക്കൊണ്ടു വരുന്ന പച്ചമുളക് പെട്ടെന്ന് കേടായി പോവുകയോ അതല്ലെങ്കിൽ കെമിക്കൽ അടിച്ചതോ ഒക്കെ ആയിരിക്കാം. ഇത്തരം സാഹചര്യങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വീട്ടിൽ

തന്നെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ വിത്തെടുത്ത് സ്യൂഡോമോണാസിൽ മുക്കി വയ്ക്കണം. അതുപോലെ ചെടി നടാനാവശ്യമായ ഭാഗത്തെ മണ്ണ് നല്ലതുപോലെ കുമ്മായം ഇട്ട് സെറ്റ് ചെയ്ത് വെക്കണം. അതിനുശേഷംസ്യൂഡോ മോണാസിൽ മുക്കിവെച്ച മുളക് വിത്ത് മണ്ണിൽ പാകി നൽകാം. വിത്തിട്ട ശേഷം അല്പം വെള്ളം കൂടി മണ്ണിന് മുകളിലൂടെ തളിച്ചു കൊടുക്കണം. മണ്ണിന്റെ പുളിപ്പ് മാറ്റിയതിനുശേഷം മാത്രമേ

വിത്ത് നടാനായി പാടുകയുള്ളൂ. അതുപോലെ ആവശ്യത്തിന് ജൈവവള പ്രയോഗം കൂടി നടത്തേണ്ടതുണ്ട്. ജൈവവളത്തിനായി ശീമക്കൊന്നയുടെ ഇല, വേപ്പില പിണ്ണാക്ക് എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. ചെടി നന്നായി വളർന്നു തുടങ്ങുമ്പോൾ 10 മുതൽ 15 ദിവസത്തിനുള്ളിൽ മണ്ണിനോടൊപ്പം ചേർന്ന കുമ്മായം മാറ്റി കൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കുക. പച്ചമുളക് ചെടിയിൽ കണ്ടു വരുന്ന മുരടിപ്പ് പോലുള്ള അസുഖങ്ങൾ മാറ്റിയെടുക്കാനായി തൊടിയിൽ കാണുന്ന തുമ്പ ഉപയോഗപ്പെടുത്താവുന്നതാണ്.തുമ്പയുടെ ഇലയും,

പൂവും, തണ്ടും നല്ലതുപോലെ ചെറുതായി അരിഞ്ഞ മുളക് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുകയാണ് വേണ്ടത്. ഈയൊരു രീതി പണ്ടുകാലം തൊട്ട് തന്നെ കർഷകർ തുടർന്നു വന്നിരുന്നു. അതുപോലെ പുളിപ്പിച്ച കഞ്ഞിവെള്ളം,ചാരം എന്നിവ മുളക് ചെടിയിൽ അപ്ലൈ ചെയ്ത് നൽകുന്നതും കൂടുതൽ മുളക് ഉണ്ടാകാനായി സഹായിക്കുന്നതാണ്. മുളക് ചടി നടുമ്പോൾ അതോടൊപ്പം ചെണ്ടുമല്ലിയുടെ ചെടി കൂടി വളർത്തിയെടുക്കുന്നതും വളരെയധികം നല്ല കാര്യമാണ്. മുളക് ചെടിയുടെ പരിപാലന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.