Gothambu wheat Dosa Recipe: ഗോതമ്പ് ദോശ എന്ന് പറയുമ്പോൾ ആർക്കും അധികം ഇഷ്ടമുള്ള ഒന്നല്ല, പക്ഷെ വളരെ എളുപ്പവും ഹെൽത്തിയും ആണ് ഗോതമ്പ് ദോശ, വെറുതെ കുഴച്ചു ഉണ്ടാക്കിയാൽ അങ്ങനെ ഒരു സ്വാദ് വരില്ല. ചെറിയ ചെറിയ മാറ്റം വരുത്തി ചേരുവകൾ കുറച്ചു വ്യത്യസ്തമാക്കിയപ്പോൾ ഇഷ്ടമില്ലാത്തവർ പോലും ചോദിച്ചു വാങ്ങി കഴിച്ചു പോകും. പ്രമേഹ രോഗികളുടെ
സ്ഥിരം ആണ് ഗോതമ്പ് കൊണ്ടുള്ള പലഹാരങ്ങൾ, അതിൽ ഏറ്റവും എളുപ്പമാണ് ഗോതമ്പ് ദോശ, പക്ഷെ അവർക്കും ഒരു മടുപ്പ് തോന്നാതെ കഴിക്കാൻ ഇങ്ങനെ ചെയ്താൽ മതി. എന്ന് കരുതി എന്നും ഗോതമ്പ് കഴിക്കുന്നതും നല്ലതല്ല. പക്ഷെ സമയം ലഭിക്കാൻ, അല്ലെങ്കിൽ പെട്ടെന്നു വിശപ്പ് തോന്നിയാലോ ഒക്കെ കഴിക്കാൻ വളരെ നല്ലതാണ് ഈ സ്പെഷ്യൽ ദോശ. അതിനായി ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക.
ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കട്ടായില്ലാതെ കലക്കി അതിലേക്ക് ചതച്ച മുളകും, കറി വേപ്പിലയും മല്ലിയിലയും അരിഞ്ഞതും, ജീരകവും ചേർത്ത് കൊടുക്കുക. ദോശ കല്ല് വച്ചു ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു എണ്ണ തേച്ചു മാവ് ഒഴിച്ച് പരത്തി നന്നായി രണ്ടു വശവും വേകിച്ചു എടുക്കുക. ദോശ വേറെ ലെവൽ ആകും. ഈ ദോശ കഴിക്കാൻ ആരെയും വിളിക്കേണ്ട ആവശ്യം ഇല്ല, ചോദിച്ചു വാങ്ങി കഴിക്കും. ഇനി ചേരുവകൾ എത്ര വേണം, എങ്ങനെ തയാറാക്കണം എന്നുള്ള വിശദമായ വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്. NEETHA’S TASTELAND