ഇഞ്ചി ഒരിക്കലും ഇനി കടയിൽ നിന്നും വാങ്ങില്ല.! വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി വളരെ എളുപ്പത്തിൽ ചട്ടിയിൽ നട്ടു പിടിപ്പിക്കാം | Ginger farming tip

Ginger farming tip: അടുക്കള ആവശ്യങ്ങൾക്കുള്ള ഇഞ്ചി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുമെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും ലഭിക്കുന്ന ഇഞ്ചിയിൽ എന്തെല്ലാം രീതിയിലുള്ള കീടനാശിനികൾ അടച്ചിട്ടുണ്ട് എന്ന കാര്യം ഉറപ്പിച്ചു പറയാനായി സാധിക്കുകയില്ല. എന്നാൽ സ്ഥലപരിമിതി പ്രശ്നമായിട്ടുള്ളവർക്ക് ഇഞ്ചി വീട്ടിൽ കൃഷി ചെയ്ത്

എടുക്കാൻ സാധിക്കുമോ എന്നത് പലരുടെയും സംശയമാണ്. വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി ഒരു ചട്ടിയിൽ എങ്ങനെ നട്ടുപിടിപ്പിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇഞ്ചി കൃഷി ചെയ്യാനായി ആദ്യം തന്നെ ഒരു പോട്ടിംഗ് മിക്സ് തയ്യാറാക്കി എടുക്കേണ്ടതുണ്ട്. അടുക്കളയിൽ നിന്നും ലഭിക്കുന്ന വേസ്റ്റ് മണ്ണിനോടൊപ്പം ചേർത്ത് പോട്ടിംഗ് മിക്സ് തയ്യാറാക്കുകയാണെങ്കിൽ അത് ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യും. പോട്ടിങ് മിക്സ് തയ്യാറാക്കി

കഴിഞ്ഞാൽ ഒരു പ്ലാസ്റ്റിക് പാത്രമെടുത്ത് അതിന്റെ ഏറ്റവും താഴെ ഭാഗത്തായി ഒരു ലെയർ കരിയില നിറച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി പോട്ടിന്റെ കനം കുറയ്ക്കാനും അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും സാധിക്കും. ശേഷം മുകളിലായി തയ്യാറാക്കി വെച്ച പോട്ടിംഗ് മിക്സ് വിതറി കൊടുക്കുക. ചെടിയിലേക്ക് വളം നല്ലതുപോലെ കിട്ടാനായി പുളിപ്പിച്ചുവെച്ച കഞ്ഞിവെള്ളം ശർക്കര എന്നിവയുടെ മിശ്രിതം ഒഴിച്ചു കൊടുക്കാവുന്നതാണ്. വീണ്ടും

മുകളിലായി കുറച്ച് കരിയില, മണ്ണ് എന്നിവയിട്ട് ഫിൽ ചെയ്തു കൊടുക്കുക. പാത്രത്തിന്റെ ഏകദേശം മുക്കാൽ ഭാഗത്തോളം ഈയൊരു രീതിയിൽ ഫില്ലിംഗ്സ് ഇട്ടു കൊടുത്തു കഴിഞ്ഞാൽ ഇഞ്ചി നട്ടു കൊടുക്കാവുന്നതാണ്. ഇഞ്ചി നടുന്നതിന് മുൻപായി വെള്ളത്തിൽ കുതിർത്തി പൊതിഞ്ഞു വയ്ക്കുകയാണെങ്കിൽ എളുപ്പത്തിൽ മുളച്ചു കിട്ടും. ഈയൊരു രീതിയിൽ ഇഞ്ചി വളരെ എളുപ്പത്തിൽ കുറഞ്ഞ സ്ഥലത്തും വളർത്തിയെടുക്കാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.