Ginger cultivation in Grow Bags: വീട്ടാവശ്യങ്ങൾക്കുള്ള ഇഞ്ചി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. മുൻകാലങ്ങളിൽ വീടിനോട് ചേർന്നുള്ള തൊടിയിലോ മറ്റോ കുറച്ച് ഇഞ്ചി നട്ടുപിടിപ്പിക്കുന്നത് ഒരു പതിവായിരുന്നു. എന്നാൽ ഇന്ന് ഫ്ലാറ്റുകളിലും മറ്റും ജീവിക്കുന്നവർക്ക് ഈ ഒരു രീതിയിൽ ഇഞ്ചി കൃഷി ചെയ്ത് എടുക്കുക എന്നത്
എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ ഗ്രോ ബാഗ് ഉപയോഗപ്പെടുത്തി നല്ല രീതിയിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഞ്ചി കൃഷി ചെയ്യുന്നതിന് മുൻപായി നടുന്നതിന് ആവശ്യമായ മണ്ണ് നല്ല രീതിയിൽ സെറ്റ് ചെയ്ത് എടുക്കണം. അതായത് മണ്ണിലേക്ക് കുമ്മായം ചേർത്ത് 15 ദിവസമെങ്കിലും മാറ്റി വയ്ക്കണം. 15 ദിവസത്തിനു ശേഷം ആ മണ്ണിലേക്ക് കുറച്ച് ചാരത്തിന്റെ പൊടി കൂടി ചേർത്ത്
നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയം കൊണ്ട് തന്നെ മുളപ്പിക്കാൻ ആവശ്യമായ ഇഞ്ചി ഒരു തുണിയിലോ മറ്റോ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. 15 ദിവസത്തിനു ശേഷം മണ്ണിലേക്ക് ആവശ്യമായ മറ്റു വളപ്രയോഗങ്ങൾ കൂടി നടത്താവുന്നതാണ്. ആദ്യമായി ഇഞ്ചി നടുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ എല്ലുപൊടി, വേപ്പില പിണ്ണാക്ക് എന്നിവ കൂടി മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്. അതുപോലെ മണ്ണിലേക്ക് കൃത്യമായ ഇടവേളകളിൽ പച്ച ചാണകം നേരിട്ടോ
അല്ലെങ്കിൽ സ്ലറി രൂപത്തിലോ ഒഴിച്ച് കൊടുക്കാവുന്നതാണ്. ചെടി വളർന്ന് കഴിഞ്ഞാലും വളപ്രയോഗം കൃത്യമായി ചെയ്തു കൊടുക്കണം. ചെടി വളരുന്ന സമയത്ത് ചുറ്റും കാണുന്ന ഉണങ്ങിയ ഇലകളെല്ലാം പറിച്ച് കളയാനായി ശ്രദ്ധിക്കണം. അതുപോലെ ഗ്രോബാഗ് നിറയ്ക്കുമ്പോൾ മണ്ണിന് മുകളിലായി ഒരു ലയർ കരിയില, കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല എന്നിവ കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഏറ്റവും മുകളിലായി മണ്ണ് നിറച്ച് അല്പം വെള്ളം കൂടി ഒഴിച്ച് കൊടുത്ത ശേഷം നനവുള്ള മണ്ണിലേക്കാണ് ഇഞ്ചി നട്ടു കൊടുക്കേണ്ടത്. ഈയൊരു രീതിയിൽ ഇഞ്ചി നട്ടുപിടിപ്പിച്ച ശേഷം ഇലകളെല്ലാം മുഴുവനായും ഉണങ്ങി തുടങ്ങുന്ന പരുവത്തിൽ ഇഞ്ചി മണ്ണിൽ നിന്നും പറിച്ച് എടുക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.