Get rid of Rat using rice: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിയുടെ ശല്യം. സാധാരണയായി മഴക്കാലത്താണ് കൂടുതലായും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരാറുള്ളത്. അതുകൊണ്ടു തന്നെ പലരീതിയിലുള്ള അസുഖങ്ങളും അതുവഴി പടരാറുമുണ്ട്. എലിയെ തുരത്താനായി എലി വി ഷം പോലുള്ള സാധനങ്ങൾ കടകളിൽ നിന്നും ലഭിക്കുമെങ്കിലും
അത് ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ കാര്യമല്ല. എന്നാൽ യാതൊരു ദൂഷ്യവശങ്ങളും ഇല്ലാതെ തന്നെ എലിയെ തുരത്താനായി ചെയ്യാവുന്ന ഒരു മാർഗ്ഗം വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിയെ തുരത്താനായി ഉപയോഗിക്കേണ്ട സാധനങ്ങൾ ചോറ് രണ്ടു മുതൽ മൂന്ന് ടീസ്പൂൺ വരെ, ഹാർപിക് 2 തുള്ളി മുതൽ മൂന്നു തുള്ളി വരെ ഇത്രയും സാധനങ്ങൾ മാത്രമാണ്. ഈയൊരു ചേരുവകൾ ഉപയോഗപ്പെടുത്തി എലിയെ തുരത്താനായി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട
പ്രത്യേക കാര്യം ഒരു കാരണവശാലും വളർത്തുമൃഗങ്ങൾ, വീട്ടിലെ കുട്ടികൾ എന്നിവർ ഇത് തൊടാതിരിക്കാൻ ശ്രദ്ധിക്കണം എന്നതാണ്. കാരണം ഹാർപിക ഉപയോഗിക്കുന്നതു കൊണ്ടു തന്നെ ഇതിൽ വി ഷാംശത്തിന്റെ കണ്ടന്റ് കൂടുതലാണ്. അതുപോലെ ഈയൊരു കൂട്ട് തയ്യാറാക്കി കഴിഞ്ഞാൽ വക്കേണ്ടത് വൈകുന്നേരം 6 മുതൽ 7 മണിയെ വരെയുള്ള സമയത്താണ്. കാരണം ഈയൊരു സമയത്താണ് എലികൾ കൂടുതലും പുറത്തേക്ക് ഇറങ്ങുന്നത്. അതുപോലെ രാത്രി സമയങ്ങളിൽ
കൂട്ട് തയ്യാറാക്കി വച്ചാലും രാവിലെ അത് എടുത്തു കളയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ ഒരു കൂട്ട് തയ്യാറാക്കാനായി ഒരു ചിരട്ടയിൽ ചോറിട്ട് അതിലേക്ക് ഹാർപ്പിക് ഒഴിച്ചു കൊടുക്കുക. ഒരു ഈർക്കിൽ ഉപയോഗിച്ച് ചോറ് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം കൈ തൊടാതെ തന്നെ വാഴയിലയിലേക്ക് കുറേശേ ചോറ് തട്ടിക്കൊടുത്ത് വീടിന്റെ പലഭാഗങ്ങളിലായി കൊണ്ടു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി തീർച്ചയായും നിങ്ങൾക്ക് നല്ല ഫലം ലഭിക്കുക തന്നെ ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.