Garlic Chicken Roast recipe: വളരെ രുചികരമായിട്ടുള്ള ഒരു വിഭവമാണ് ചിക്കൻ റോസ്റ്റ്, വളരെ എളുപ്പത്തിൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കാം…. ഹെൽത്തി ആയി ടേസ്റ്റി ആയി ചിക്കൻ റോസ്റ്റ്…. ചിക്കൻ റോസ്റ്റ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്…. റോസ്റ്റ് ആയതു കൊണ്ട് തന്നെ അധികം കറി ഉണ്ടാവില്ല, ഈ വിഭവത്തിന്… ചോറിനും ചപ്പാത്തിക്ക് ഒക്കെ വളരെ രുചികരമാണ് ഈ ഒരു റോസ്റ്റ് വളരെ പെട്ടെന്ന്
തയ്യാറാക്കിയെടുക്കാൻ സാധിക്കും എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും, തയ്യാറാക്കാൻ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം അതിനായിട്ട് ആദ്യം ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഒരു മസാല തയ്യാറാക്കി എടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്… ഒരു ചീന ചട്ടിയിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, വഴണ ഇല ഒക്കെ ചേർത്ത് നന്നായി വറുത്തതിനുശേഷം അത് മിക്സിയുടെ ജാറിലേക്ക് മാറ്റി കൊടുക്കുക അതിലേക്ക് തന്നെ അടുത്തതായിട്ട് മുളക് പൊടി,
മല്ലിപ്പൊടി, ഗരം മസാല, ഒക്കെ വറുത്തെടുത്തത് മിക്സിയുടെ ജാറിലേക്ക് മാറ്റാം അതിനൊപ്പം തന്നെ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് ആവശ്യത്തിന് ചേർത്ത് നന്നായിട്ട് പൊടിച്ചെടുക്കുക പൊടിച്ചതിനുശേഷം ആവശ്യത്തിനു എണ്ണ ഒഴിച്ച് ഇതൊന്ന് നന്നായിട്ട് വഴറ്റിയതിനുശേഷം അതിലേക്ക് ആവശ്യത്തിന് തക്കാളിയും, സവാളയും ചേർത്ത് വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക.എല്ലാം വഴണ്ട് ചേർന്നതിനു ശേഷം അതിലേക്ക് ചിക്കനും കൂടി ചേർത്ത് കൊടുക്കാം..
ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റി റെഡിയാക്കി എടുത്തു കഴിഞ്ഞാൽ അടച്ചു വയ്ക്കുക അടച്ചു വയ്ക്കുമ്പോൾ ചിക്കന് വെള്ളം ഇറങ്ങിയിട്ട് നന്നായി വെന്തു കിട്ടുന്നതായിരിക്കും വരുമ്പോൾ ഇത് നമുക്ക് ഉപയോഗിക്കാവുന്നതാണ് വളരെ ഹെൽത്തി ടേസ്റ്റിയുമായുള്ള ഒരു വിഭവമാണിത്… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ…. Video credits : Sheeba’s Recipes