Flowering tips: പൂന്തോട്ടങ്ങളിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു ചെടിയാണ് റോസ് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ റോസാച്ചെടിക്ക് ആവശ്യമായ പരിചരണം നൽകി ചെടി നിറച്ച് പൂവ് ഉണ്ടാക്കിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായ പരിചരണത്തിലൂടെ റോസാച്ചെടി നിറച്ച് എങ്ങനെ പൂക്കൾ ഉണ്ടാക്കിയെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം.
ആവശ്യത്തിന് വെള്ളവും വെളിച്ചവും ലഭിക്കുന്ന ഇടം നോക്കി വേണം റോസാച്ചെടി വയ്ക്കാൻ. അതുപോലെ ആവശ്യത്തിന് വളപ്രയോഗം നടത്തിയാൽ മാത്രമാണ് ചെടി നിറച്ചു പൂക്കൾ ഉണ്ടാവുകയുള്ളൂ. അതിനായി ചെയ്യാവുന്ന ഒരു കാര്യമാണ് അത്യാവശ്യം വലിപ്പമുള്ള ഒരു പഴമെടുത്ത് അത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ചെടിച്ചട്ടിയുടെ മണ്ണ് നല്ലതു പോലെ ഇളക്കി മുറിച്ചുവെച്ച പഴക്കഷണങ്ങൾ ഇട്ട് കൊടുക്കാവുന്നതാണ്. മണ്ണ് മാന്തുമ്പോൾ ഒരു
കാരണവശാലും വേരിൽ തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പഴം നേരിട്ട് മുറിച്ചിടുന്നതിന് പകരം പേസ്റ്റ് രൂപത്തിലാക്കിയും വേണമെങ്കിൽ ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം മുട്ടയുടെ തോട് ഉണ്ടെങ്കിൽ അത് മിക്സിയുടെ ജാറിൽ പൊടിച്ച് തരിതരിയായി ചെടിക്ക് ചുറ്റും ഇട്ടു കൊടുക്കാവുന്നതാണ്. മുട്ട തോടിന് പകരമായി വെണ്ണീർ ഉണ്ടെങ്കിൽ അതും ഉപയോഗിക്കാവുന്നതാണ്. കഞ്ഞിവെള്ളം പുളിപ്പിച്ചോ അല്ലെങ്കിൽ അല്ലാതെയോ ചെടിക്ക് ചുറ്റും ഒഴിച്ചു കൊടുക്കുന്നതും
കൂടുതൽ ഗുണം ചെയ്യും.കഞ്ഞി വെള്ളം മൂന്നോ നാലോ ദിവസം പുളിപ്പിച്ചാണ് ചെടിക്ക് ഒഴിച്ചു കൊടുക്കുന്നത് എങ്കിൽ അത് വെള്ളത്തിൽ ചേർത്ത് ഡയല്യൂട്ട് ചെയ്ത ശേഷം മാത്രം ഉപയോഗിക്കാനായി ശ്രദ്ധിക്കുക. എല്ലാം വളപ്രയോഗവും നടത്തിയ ശേഷം ചെടിക്ക് ആവശ്യത്തിന് വെള്ളം നൽകേണ്ടതുണ്ട്. അതുപോലെ പഴം, മുട്ടത്തോട് എന്നിവ ഇട്ടു കൊടുത്തു കഴിഞ്ഞാൽ അല്പം മണ്ണ് കൂടി ചെടിയിൽ മിക്സ് ചെയ്ത് നൽകാനായി പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.