Fish curry like Papaya Curry Recipe

മീൻ കറി തോൽക്കും പപ്പായ കറി.!! പപ്പായ കറി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ; കൊതിയൂറും രുചിയിൽ.

We introduce Fish curry like Papaya Curry Recipe

Fish curry like Papaya Curry Recipe

പപ്പായ കഴിക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. മീൻ കറിയുടെ അതേ രുചിയിൽ ഒരു പപ്പായ കറി ആയാലോ. മാത്രമല്ല മീനില്ലാത്ത ദിവസങ്ങളിൽ പപ്പായ കൊണ്ട് ഇങ്ങനെയൊരു കറി വച്ചാൽ മീൻ കറി കഴിക്കുന്ന അതേ അനുഭവം ലഭിക്കും.

Ingredients

  • പപ്പായ
  • സവാള – 1
  • തക്കാളി – 2
  • പച്ചമുളക് – 3
  • മഞ്ഞൾപ്പൊടി – 1/4 + 1/2 ടീസ്പൂൺ
  • ഉപ്പ്
  • പുളി – നാരങ്ങ വലുപ്പത്തിൽ
  • തേങ്ങ – 1 കപ്പ്
  • മുളകുപൊടി – 1 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • ഉലുവ – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • കറിവേപ്പില

How to make Fish curry like Papaya Curry Recipe

ആദ്യമായി നമ്മൾ മീൻ കറി ഉണ്ടാക്കുന്ന മൺചട്ടിയെടുത്ത് അതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചപപ്പായ ചേർത്ത് കൊടുക്കണം. ഇതിലേക്ക് നീളത്തിൽ അരിഞ്ഞ ഒരു സവാളയും മീഡിയം വലുപ്പമുള്ള രണ്ട് തക്കാളി അരിഞ്ഞതും മൂന്ന് പച്ചമുളക് നെടുകെ കീറിയതും ചേർത്ത് കൊടുക്കുക. ശേഷം ഒരു കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു നാരങ്ങാ വലുപ്പത്തിൽ പുളി കുതിർത്തു പിഴിഞ്ഞെടുത്ത വെള്ളവും ചേർത്ത് കൊടുക്കുക. ഇതിലേക്ക് പപ്പായ വേവുന്നതിനുള്ള വെള്ളം കൂടെ ചേർത്ത് അടച്ച് വച്ച് വേവിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് ഒരു

കപ്പ് തേങ്ങയും അഞ്ച് ചെറിയുള്ളിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒന്നര ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു കപ്പോളം വെള്ളവും കൂടെ ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ശേഷം വെന്ത് വന്ന പപ്പായയിലേക്ക് അരച്ച് വച്ച അരപ്പ് ചേർത്ത് കൊടുക്കാം. എല്ലാം നല്ലപോലെ മിക്സ് ചെയ്ത് ഒന്ന് തിളപ്പിച്ചെടുക്കാം. അമിതമായി തിളച്ച് തേങ്ങ പിരിഞ്ഞ് പോവാതെ നോക്കണം. ശേഷം തീ ഓഫ് ചെയ്ത് മറ്റൊരു ചട്ടി അടുപ്പിൽ വച്ച് രണ്ട് ടേബിൾ സ്പൂണോളം വെളിച്ചെണ്ണ ഒഴിച്ച്‌ കൊടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിയതിന് ശേഷം അര ടീസ്പൂൺ കടുക് കൂടെ ചേർത്ത് പൊട്ടിച്ചെടുക്കാം. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടെ ചേർത്തിളക്കി തീ ഓഫ് ചെയ്ത് കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. മീൻ കറിയുടെ അതേ രുചിയിൽ പപ്പായ കറി തയ്യാർ…RIZAZ PLUS

ചക്കയും റവയും ഉണ്ടോ കയ്യിൽ.!? ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഇത് തന്നെ

കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ Fish curry like Papaya Curry Recipe