Elephant Foot Yam Cultivation: വീട്ടിൽ പച്ചക്കറി തോട്ടം വേണമെന്ന് ആഗ്രഹിക്കുന്ന പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് സ്ഥല പരിമിതിയും മറ്റൊന്ന് ചെടി നടാൻ ആവശ്യമായ മണ്ണ് ഇല്ല എന്നതുമായിരിക്കും. എന്നാൽ വളരെ കുറച്ച് മാത്രം മണ്ണ് ഉപയോഗിച്ച് ഗ്രോബാഗ് ഉപയോഗപ്പെടുത്തി എങ്ങനെ ചേന കൃഷി ചെയ്തെടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചേന
ഉൾപ്പെടെയുള്ള എല്ലാ കിഴങ്ങുവർഗ്ഗങ്ങളും കുംഭമാസത്തിലാണ് നടുന്നത്. ചെറിയ രീതിയിൽ മഴ ലഭിക്കുന്ന സമയത്താണ് കിഴങ്ങ് വർഗ്ഗങ്ങൾ സാധാരണയായി നടുന്നത്. അതിൽ തന്നെ കുംഭം 18 ആണ് ചേന നടാൻ ഏറ്റവും ഉചിതമായ ദിവസമായി കണക്കാക്കപ്പെടുന്നത്.ചേന വിത്ത് നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതായത് നല്ല വിത്ത് നോക്കി തിരഞ്ഞെടുത്ത് അതിന് നടുക്കുള്ള മുള ഭാഗം കുത്തി കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം വിത്ത്
നടുന്നതിന് 15 ദിവസം മുൻപെങ്കിലും ചാണകവും സ്യൂഡോമോണാസും ചേർത്ത ലായനിയിൽ വിത്ത് ഇട്ടു വയ്ക്കണം. ടെറസിൽ നടുമ്പോൾ മണ്ണ് ഉപയോഗിക്കാൻ സാധിക്കാത്തതു കൊണ്ട് തന്നെ ചാക്കിൽ കൂടുതലായും കരിയിലയാണ് ഉപയോഗിക്കുന്നത്. ഇങ്ങിനെ ചെയ്യുന്നത് വഴി ചാക്കിന്റെ ഭാരം കുറയ്ക്കാനും കൂടുതൽ വിളവ് ലഭിക്കാനും വഴിയൊരുങ്ങും. കൂടാതെ ചാക്കിൽ ആവശ്യത്തിന് വളപ്രയോഗം നടത്തേണ്ടതും അത്യാവശ്യ കാര്യമാണ്. ചേന വിത്ത് നടന്നതിന് പോട്ട് മിക്സ് തയ്യാറാക്കുമ്പോൾ ചാരം, വളപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ കൂട്ടാണ് ഉപയോഗിക്കുന്നത്.
ഇവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്തെടുത്തതിലേക്ക് അല്പം മണ്ണ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. അതിനുശേഷം ചേനയുടെ മുള വന്ന ഭാഗമെല്ലാം കത്തി ഉപയോഗിച്ച് കുത്തിക്കളഞ്ഞ് നാല് കഷ്ണങ്ങളായി മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതിനുശേഷം ചാക്കിൽ കരിയില നിറച്ച് അതിനു മുകളിൽ അല്പം മണ്ണിട്ട് ഓരോ ചേന കഷ്ണങ്ങൾ ഓരോ ബാഗിലായി വച്ചു കൊടുക്കാവുന്നതാണ്. അതിനു മുകളിലേക്കാണ് തയ്യാറാക്കി വെച്ച വളക്കൂട്ട് ഇട്ടു കൊടുക്കുന്നത്. അതിനു മുകളിൽ വീണ്ടും കരിയില ഇട്ട് നിറച്ചു കൊടുക്കണം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Elephant Foot Yam Cultivation