എന്റെ പൊന്നോ എന്താ രുചി.! മുട്ട ഉണ്ടെങ്കിൽ ഇനി ചൂട് ചായക്കൊപ്പം എന്നും ഇതായിരിക്കും; കിടിലൻ സ്നാക്ക് | Egg Snacks Recipe

Egg Snacks Recipe: ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ഒരു പാനിലേക്ക് ഒരു ഒന്നൊന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കാം. ചൂടായ വെളിച്ചെണ്ണയിലേക്ക് കനം കുറച്ചുവരിഞ്ഞുവെച്ചിരിക്കുന്നൻ രണ്ട് സവോള, ഒരു പച്ചമുളക് ചെറുതാക്കി അരിഞ്ഞതും, ഇഞ്ചി ചെറുതാക്കി അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം.

അടുത്തതായി ഇതിലേക്ക് ഒന്നര ടീസ്പൂൺ മല്ലിപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ പെരുംജീരകപൊടി, അര ടീസ്പൂൺ ചിക്കൻ മസാല, ഇരുവിന് ആവശ്യമായ കുരുമുളക് പൊടി, ഈ പൊടികൾ എല്ലാം തന്നെ ചേർത്ത് നല്ലതുപോലെ ഒന്ന് ഇളക്കികൊടുക്കണം. അടുത്താതെയി ഒരു ആറ് പുഴുങ്ങിയ മുട്ടയുടെ മഞ്ഞ കരു മാറ്റിയെടുക്കാം. ഇനി ഈ മാറ്റിവെച്ച മഞ്ഞ കുരുവിൽ നിന്നും നാലെണ്ണം എടുത്ത് വാട്ടിയ സവോളയിലേക്ക് ചേർത്ത് കൊടുക്കാം. ഇനി മല്ലിയില കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കാം.

അടുത്തതായി ഈ ഫില്ലിംഗ് മുട്ടയിലേക്ക് നിറച്ചുകൊടുക്കാം. അടുത്തതായി ഇതു പൊരിച്ചെടുക്കാനായി, നാല് ബ്രഡ് എടുത്ത് പൊടിച്ചെടുക്കാം. ഇനി ഇതിലേക്ക് കുത്തുമുളക് പൊടി, മല്ലിയില അരിഞ്ഞതും, അടുത്തതായി ഒരു പാത്രത്തിലേക്ക് മൈദ, ആവശ്യത്തിന് ഉപ്പ്, കുരുമുളക്പൊടി, ആവശ്യത്തിന് വെള്ളവും ചേർത്ത് ബാറ്റെർ തയാറാക്കിയെടുക്കാം. ഇനി ഇതു ഈ ബാറ്റെറിൽ മുക്കി നന്നായി പൊരിച്ചെടുക്കാം. Egg Snacks Recipe