Egg Chilli Recipes: രാവിലെ തന്നെ തിരക്കിട്ട് പോകുമ്പോൾ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ സമയമില്ലേ?. സ്കൂളിലെ ഇന്റർവെൽ സമയത്ത് കഴിക്കാനായി എപ്പോഴും ഫ്രൂട്ട്സ് നൽകി കുട്ടികൾക്ക് മടുപ്പായോ? എങ്കിലൊരു പ്രതിവിധി ഉണ്ട്. വീട്ടിൽ മുട്ടയുണ്ടോ?. എങ്കിൽ ഉണ്ടാക്കിയെടുക്കാം കിടിലനൊരു എഗ്ഗ് ചില്ലി. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വയറു നിറയ്ക്കാവുന്ന ടേസ്റ്റി റെസിപ്പി ആണിത്. ഭക്ഷണം കഴിക്കാൻ മടിയുള്ള നിങ്ങളുടെ കുസൃതി കുട്ടികളെ ടേബിളിൽ പിടിച്ചിരിത്തും ഈ സിമ്പിൾ റെസിപ്പി.ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .
- മുട്ട -അഞ്ചെണ്ണം
- സവാള -മൂന്നെണ്ണം
- ക്യാപ്സിക്കം- 250 ഗ്രാം
- വെളുത്തുള്ളി -അഞ്ചെണ്ണം
- പച്ചമുളക് – രണ്ടെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- ചില്ലി സോസ്
- സോയ സോസ്
- ടൊമാറ്റോ സോസ്
- മല്ലിയില -ആവശ്യത്തിന്
- കുരുമുളകു പൊടി
ആദ്യമായി ക്യാപ്സിക്കവും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചെറുതായി അരിഞ്ഞു വെക്കുക. ഇനി അഞ്ചു മുട്ടയെടുത്ത് ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. അടുത്തതായി ഒരു ചീനച്ചട്ടി എടുക്കുക. അതിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. ഇനി അത് എല്ലാ ഭാഗത്തേക്കും എണ്ണ വ്യാപിപ്പിക്കാം. ശേഷം മാറ്റിവെച്ച മുട്ട ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഇതൊന്ന് പാകമായതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
ഇനി അതേ ചീനച്ചട്ടിയിൽ തന്നെ അരിഞ്ഞുവെച്ച വെളുത്തുള്ളിയും രണ്ട് പച്ചമുളക് ഇടുക. അതൊന്ന് വയറ്റി വന്നതിനുശേഷം അരിഞ്ഞുവെച്ച മൂന്ന് ഉള്ളിയും ഇതിലേക്കിട്ട് നന്നായി വഴറ്റി എടുക്കാം. അതൊന്നു പാകമായതിനു ശേഷം ക്യാപ്സിക്കവുമിട്ട് നന്നായി ഇളക്കി കൊടുക്കാം.ശേഷം അര ടീസ്പൂൺ കുരുമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. കുരുമുളകുപൊടി ഉണ്ടെങ്കിൽ മാത്രമേ ഇതിന്റെ ടേസ്റ്റ് പൂർണ്ണമാവുകയുള്ളൂ.
ഇനി മാറ്റിവെച്ച മുട്ട ഇതിലേക്കിട്ട് രണ്ട് മിനിറ്റ് നേരം ഇളക്കി കൊടുക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ ചില്ലി സോസും, ടൊമാറ്റോ സോസും, കാൽ ടീസ്പൂൺ സോയ സോസും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.സോയാസോസ് ഒരുപാട് ഒഴിക്കാൻ പാടില്ല. റെസിപ്പി കറുത്ത നിറമാകാൻ സാധ്യതയുണ്ട്. ചില്ലി റെസിപ്പി റെഡി. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. അപ്പോൾ ഇനി എന്ത് ബ്രേക്ക്ഫാസ്റ്റ് ആക്കും എന്ന ടെൻഷൻ വേണ്ട. ഈയൊരു സിമ്പിൾ റെസിപ്പി മതിയാകും. വീട്ടിൽ ഇനി പൂരിയും ദോശയും മാത്രം വിളമ്പി മടുപ്പാക്കേണ്ട. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ.. Egg Chilli Recipes