എല്ലാ ദിവസവും പ്രഭാത ഭക്ഷണത്തിനായി ഇഡലിയും, ദോശയും, അരി കൊണ്ടുള്ള അപ്പവുമൊക്കെ ഉണ്ടാക്കുന്നത് നമ്മുടെ വീടുകളിലെ പതിവായിരിക്കും. എന്നാൽ അരി ഉപയോഗിച്ച് അപ്പം തയ്യാറാക്കുമ്പോൾ അരി കുതിരാനായി ഇട്ടു വയ്ക്കേണ്ട പ്രശ്നമെല്ലാം ഉണ്ടാകാറുണ്ട്. അതിന് പകരമായി ഗോതമ്പുപൊടി ഉപയോഗിച്ച് എങ്ങനെ രുചികരമായ ഇൻസ്റ്റന്റ്
അപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ രണ്ട് കപ്പ് അളവിൽ ഗോതമ്പ് പൊടി, ഒരു കപ്പ് ചോറ്, ഒരു കപ്പ് തേങ്ങ, ഒരു ടീസ്പൂൺ യീസ്റ്റ്, പഞ്ചസാര, ഒരു പിഞ്ച് ഉപ്പ്, ഒരു ഗ്ലാസ് ഇളം ചൂടുള്ള വെള്ളം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ഗോതമ്പ് പൊടി, മറ്റ് ചേരുവകൾ ഒരു കപ്പ്
അളവിൽ ഇളം ചൂടുള്ള വെള്ളം ഇത്രയും സാധനങ്ങൾ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത്യാവശ്യം കട്ടിയുള്ള പരുവത്തിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. ശേഷം കുറഞ്ഞത് 15 മിനിറ്റ് നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെച്ചാൽ മാത്രമേ മാവ് നല്ല രീതിയിൽ പൊന്തി കിട്ടുകയുള്ളൂ. ഒട്ടും കട്ടയില്ലാത്ത രീതിയിലാണ് മാവ് തയ്യാറാക്കി എടുക്കേണ്ടത്. 15 മിനിറ്റ് കഴിയുമ്പോഴേക്കും മാവ് നല്ലതുപോലെ പുളിച്ച് ഫെർമെന്റായി
വന്നിട്ടുണ്ടാകും. ശേഷം ആപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കരണ്ടി അളവിൽ മാവൊഴിച്ച് നല്ലതുപോലെ ചുറ്റിച്ചെടുക്കണം. മൂന്നു മുതൽ 4 മിനിറ്റ് വരെ ആപ്പം വേവാനായി അടച്ചുവയ്ക്കണം. ശേഷം ചട്ടിയിൽ നിന്നും എടുത്തു മാറ്റാവുന്നതാണ്. അരി ഉപയോഗിച്ച് തയ്യാറാക്കുന്ന അതേ രുചിയിൽ തന്നെ നല്ല അടിപൊളി അപ്പം ഈ ഒരു രീതിയിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എഗ്ഗ് റോസ്റ്റ്, കടലക്കറി, ചിക്കൻ കറി എന്നിങ്ങനെ ഏത് കറിയോടൊപ്പവും രുചികരമായി വിളമ്പാവുന്ന ഒന്നാണ് ഈ ഒരു ഗോതമ്പ് പൊടി ഉപയോഗിച്ചുള്ള അപ്പം. മാത്രമല്ല വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കി എടുക്കുകയും ചെയ്യാം.Malabar Cafe