Easy Wheat Palappam Recipe: എന്നുവരു കൊണ്ടുള്ള അപ്പം കഴിച്ചു മടുത്തു അല്ലെങ്കിൽ, അരി കഴിക്കാൻ കഴിയാത്ത ആളുകൾക്കും അപ്പം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കിയാൽ മതി ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള അപ്പമാണിത്. ഗോതമ്പ് ആണെന്ന് വിശ്വസിക്കില്ല അത്രയും രുചികരമായ അപ്പം ആണ് ഗോതമ്പ് അപ്പം. ഗോതമ്പ് തയ്യാറാക്കിയാൽ
എത്രമാത്രം സോഫ്റ്റ്നസ് ഉണ്ടാവും എന്നൊക്കെ സംശയം ഉണ്ടാവും പക്ഷേ ഒരിക്കലും സംശയിക്കേണ്ട ആവശ്യമില്ല വളരെ രുചികരവും പഞ്ഞി പോലത്തെ അപ്പം തന്നെയാണ് ഏത് കറിയുടെ കൂടെയും ഇത് കഴിക്കാവുന്നതാണ്, തയ്യാറാക്കാനും വളരെ എളുപ്പമാണ്.ഗോതമ്പ് മാവ് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുത്തു അതിലേക്ക് നാളികേരവും, യീസ്റ്റ്, ചെറിയ ചൂട് വെള്ളം എന്നിവ ചേർത്ത്, കുറച്ചു ചോറും കൂടെ
ചേർത്ത് നന്നായി അരച്ച് എടുക്കുക. അരച്ച മാവ് മറ്റൊരു പാത്രത്തിൽ ഒഴിച്ച് അടച്ചു വയ്ക്കുക. നാല് മണിക്കൂർ കഴിഞ്ഞു ഇത് നന്നായി പൊങ്ങി വന്നു കഴിയുമ്പോൾ അപ്പചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക്മാവ് ഒഴിച്ച് ചുറ്റിച്ചു അപ്പം തയ്യാറാക്കി എടുക്കാം. നല്ല പഞ്ഞി പോലത്തെ അപ്പം ആണ് ഗോതമ്പ് അപ്പം ഏതു കറിയുടെ കൂടെയും ഈ അപ്പം കഴിക്കാവുന്നതാണ്. അതുകൂടാതെ ഇത് വേഗം തന്നെ കട്ടിയായി പോകുമോ എന്നൊക്കെ
സംശയമുണ്ടാവും. ഒരിക്കലും ഈ അപ്പം കട്ടിയായി പോവുകയുമില്ല, രാവിലെ തയ്യാറാക്കുന്ന വൈകുന്നേരം ആയാലും അതേപോലെതന്നെ സോഫ്റ്റ് ആയി കിട്ടുകയും ചെയ്യും എല്ലാവരും ട്രൈ ചെയ്തു നോക്കുക. വിധം എങ്ങനെയാണ് എന്നുള്ളതിന്റെ വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. അരി ഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്കു ഗോതമ്പ് കൊണ്ട് ഇനി അപ്പം കഴിക്കാം. ഗോതമ്പ് ആയതു കൊണ്ട്, രുചിയും മണവും സൂപ്പർ ആണ്. തയ്യാറാക്കാനും വളരെ എളുപ്പമാണ്. Fathimas Curry World