Easy way to make aviyal recipe

5 മിനിറ്റിൽ അവിയൽ.!! എങ്ങനെയെന്നല്ലേ ഇതൊന്ന് കണ്ട് നോക്കൂ; അവിയൽ എളുപ്പത്തിൽ തയാറാക്കാം|Easy way to make aviyal recipe

Discover the flavors of South India with our authentic Aviyal recipe. This delectable vegetable medley, cooked to perfection in a creamy coconut and yogurt base, offers a harmonious blend of textures and tastes.

About Easy way to make aviyal recipe

സദ്യക്ക് ഇനിയും അവിയൽ ഉണ്ടാക്കി ഇല്ലേ? ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കു.! നാവിൽ കൊതിയൂറുന്ന തൈര് ചേർത്ത അവിയൽ തനി നാടൻ രുചിയിൽ അവിയൽ ഉണ്ടാക്കി നോക്കിയാലോ? ഓണം സദ്യ സ്പെഷ്യൽ നല്ല പുളിയുള്ള അവിയൽ. അതും വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാനും സാധിക്കും എന്നതാണ് ഈ ഒരു അവിയലിന്റെ പ്രതേകത.

Ingredients

  • പടവലങ്ങ (ചെറുതായി നീളത്തിൽ അറിഞ്ഞത് )
  • ക്യാരറ്റ്
  • ബീൻസ്
  • പച്ചക്കായ
  • കുമ്പളങ്ങ
  • വെള്ളരിക്ക
  • കറിവേപ്പില
  • പച്ചമുളക്
  • വെളിച്ചെണ്ണ
  • ചെറിയ ഉള്ളി
  • നല്ല ജീരകം
  • തേങ്ങ ചിരകിയത്
  • തൈര്
  • മുളക് പൊടി
  • മഞ്ഞൾപൊടി
  • വെള്ളം

Easy way to make aviyal recipe

ആദ്യം തന്നെ അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണങ്ങൾ നന്നായി കഴുകി എടുകാം. എന്നിട്ട് ഒരു പാനിൽക്ക് എണ്ണ ഒഴിച്ചു അതിൽ ഈ അരിഞ്ഞു വച്ചിരിക്കുന്ന കഷ്ണം ഇട്ട്, അതിലേക് ആവശ്യത്തിന് ഉപ്പ്,1/2 tp മുളക് പൊടി, മഞ്ഞൾ പൊടി 1/2 tp ഇട്ട് നന്നായി ഒന്ന് വേവിച്ചു എടുകാം. വേവിക്കുമ്പോൾ വെള്ളം ആവശ്യം ഉള്ളവർ ചൂടുവെള്ളം ഒഴിക്കാൻ ശ്രെദ്ധിക്കുക. ശേഷം നല്ല ജീരകം നന്നായി ചതയ്ക്കുക, എന്നിട്ട് ചുവന്നുള്ളി,പച്ചമുളക് ,കറിവേപ്പില എന്നിവ ഇട്ട് ചെറിയ രീതിയിൽ അരക്കാം.

നന്നയി അരയേണ്ട ആവശ്യം ഇല്ല. എന്നിട്ട് ഈ കൂടി ചിരകിയ തെങ്ങയിലേക്ക് ഇട്ട് നന്നായി കൈ കൊണ്ട് കുഴച്ചു എടുകാം.എരു ആവശ്യം ഉള്ളവർ പച്ചമുളക് എടുക്കാം. ശേഷം വേവിക്കൻ വച്ച പച്ചക്കറിയിലേക്ക് ആവശ്യത്തിന് തൈര് ഒഴിച്ച് കൊടുക്കാം. എന്നിട്ട് തയ്യാർ ആക്കി വച്ചിരിക്കുന്ന തേങ്ങ മിക്സ്‌ ഇട്ടു കൊടുക്കാം. എന്നിട്ട് നന്നായി അടച്ചു വച്ചു വേവിക്കാം.ശേഷം അതിലേക്ക് വേപ്പല, വെളിച്ചെണ്ണ കുറച്ച് അധികം ഒഴിച്ച് കൊടുത്ത് ഒന്ന് മൂടിവച്ചു ചെറിയ തീയിൽ വേവിച്ചു എടുക്കാം. അങ്ങനെ നമ്മുടെ അവിയൽ തയ്യാറായിരിക്കുകയാണ്.Video credit by:veena’s curryworld Easy way to make aviyal recipe

Read More : പാവയ്ക്ക ഇഷ്ടമില്ലെന്ന് ഇനി ആരും പറിയില്ല.!! പാവക്ക കൊണ്ട് ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; അടിപൊളി റെസിപ്പി

ഇതാണ് മക്കളെ കല്ല്യാണ വീട്ടിലെ ആ ബീഫ് കറി.!! കുറുകിയ ചാറോടു കൂടിയ നല്ല നാടൻ ബീഫ് കറി.!!