വളരെ എളുപ്പത്തിലും രുചിയിൽ വിട്ടുവീഴ്ചയില്ലാതെയും നല്ല വെള്ളക്കടല കറി തയ്യാറാക്കിയെടുക്കാം. ഇതിനായി അര കിലോഗ്രാം വെള്ളക്കടല നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. ഇങ്ങനെ കുതിർത്ത കടല ഒരു പ്രഷർ കുക്കറിലിട്ട് ഒരു തവണ വിസിൽ അടിപ്പിക്കുക. ഇനി കറി തയ്യാറാക്കിയെടുക്കാൻ
രണ്ടു വലിയ സവാള പൊടിയായി അരിഞ്ഞത്, രണ്ടു തക്കാളി നാലായി മുറിച്ചത്, ആവശ്യത്തിന് എരിവിനുള്ള പച്ചമുളക്, ഒരു വലിയ കഷണം ഇഞ്ചിയും 6-7 അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ തയ്യാറാക്കി വെക്കാം. രുചികരമായ ഈ കറി ഇനി വേഗം ഉണ്ടാക്കിയെടുക്കാം. ഇതിനായി ഒരു പാത്രത്തിൽ മൂന്ന് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. കടല കറി വെളിച്ചെണ്ണയിൽ തയ്യാറാക്കുമ്പോഴാണ് അതിൻ്റെ തനത് രുചി ലഭിക്കുക.
വെളിച്ചെണ്ണ ചൂടാകുമ്പോൾ ചതച്ച് വെച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കുക. പച്ചമണം മാറുന്നതു വരെ ഇളക്കിയ ശേഷം പച്ചമുളകും, സവാളയും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. പെട്ടെന്ന് വഴന്നു വരാനായി ഒരു ടീ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കാം. അതോടൊപ്പം നല്ല ഫ്രഷ് കറിവേപ്പില കൂടെ ചേർത്ത് ഇളക്കിയെടുക്കുക. സവാള നന്നായി വഴറ്റിയ ശേഷം അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് അഞ്ചു മിനുട്ട്
നന്നയി ഇളക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് നന്നായി ഇളക്കി, അര ടീസ്പൂൺ കുരുമുളക് പൊടി രണ്ട് ടേബിൾ സ്പൂൺ കശ്മീരി മുളകു പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക. അടുത്തതായി മുറിച്ചു വെച്ച തക്കാളി ചേർത്തുകൊടുക്കുക. ശേഷം നന്നായി വേവുന്നത് വരെ ഇളക്കി കൊടുക്കാം. എല്ലാം നന്നായി വെന്ത് യോജിച്ച ശേഷം അര ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്ത് നന്നായി ഇളക്കുക. പൊടികളുടെ പച്ചമണം മാറുമ്പോൾ വേവിച്ച കടലയിൽ നിന്നും മൂന്ന് ടേബിൾ സ്പൂൺ കടല കൂടി ഇതിലേക്ക് ചേർത്ത് അൽപ സമയം ഇളക്കാം. ഈ സമയത്ത് തീ കൂട്ടി വെക്കാൻ ശ്രദ്ധിക്കണം. ശേഷം തയ്യാറാക്കിയ മിക്സിനെ തണുത്ത ശേഷം നന്നായി അരച്ചെടുക്കുക. ഇനി മറ്റൊരു പാത്രം അടുപ്പിൽ വെച്ച് കടുക് പൊട്ടിച്ച്, അരപ്പ് അല്പം വെള്ളം ചേർത്ത് ഇളക്കുക. Remya’s Cuisine World