ഇത് ഒരൊറ്റ കപ്പ് മതി.!! എത്ര അഴുക്കായ കിണറും കുഴൽ കിണർ വെള്ളവും തെളിനീരാവും.!! എളുപ്പത്തിൽ കിണർ ശുദ്ധമാക്കാം; അതും കുറഞ്ഞ ചിലവിൽ.!! | Easy Trick for Kinnar Cleaning

Easy Trick for Kinnar Cleaning : മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്.

അത്തരം സാഹചര്യങ്ങളിൽ വെള്ളം നല്ല രീതിയിൽ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗപ്പെടുത്താനായി പാടുകയുള്ളൂ. അതിനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രോഡക്റ്റിനെ പറ്റി വിശദമായി മനസ്സിലാക്കാം. കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ കിണറ്റിലെ വെള്ളം വൃത്തിയാക്കി എടുക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് കക്കപ്പൊടി. പ്രത്യേക ബ്രാൻഡുകളിൽ ഇവ ഇന്ന് വിപണിയിൽ സുലഭമായി

ലഭിക്കുന്നുണ്ട്. കിണറിന്റെ അളവിന് അനുസരിച്ച് 5 കിലോയുടെ ഒരു പൗച്ച് ഉപയോഗപ്പെടുത്തിയാൽ മതിയാകും. കിണറിൽ മാത്രമല്ല കുഴൽക്കിണറിൽ നിന്നും എടുക്കുന്ന വെള്ളം ശുദ്ധീകരിക്കാനായി ടാങ്കിലും ഇവ ഉപയോഗപ്പെടുത്താം. ടാങ്കിൽ ഉപയോഗിക്കാനായി ഒരു കിലോ പൗച്ചാണ് ഉപയോഗിക്കേണ്ടി വരിക. കടലിൽ നിന്നും ലഭിക്കുന്ന തിരഞ്ഞെടുക്കുന്ന കക്കകൾ പൊടിച്ച് സ്റ്റെർലൈസ് ചെയ്തു തയ്യാറാക്കുന്നതാണ്

ഇത്തരം കക്ക പൊടികൾ. കിണറിലാണ് ഇവ ഉപയോഗിക്കുന്നത് എങ്കിൽ അഞ്ച് കിലോ പൗച്ച് ഒരു കയറിൽ തൂക്കി കിണറ്റിലേക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക. കൃത്യമായ ഇടവേളകളിൽ കയർ മുകളിലേക്ക് വലിച്ച് അവ നല്ല രീതിയിൽ അലിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ഇതേ രീതിയിൽ തന്നെ വാട്ടർ ടാങ്കിലും കക്കപ്പൊടി കെട്ടി ഇറക്കി വയ്ക്കാവുന്നതാണ്. എത്ര മലിനമായ ജലവും വളരെ എളുപ്പത്തിൽ ശുദ്ധീകരിച്ച് എടുക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു മാർഗമാണ് ഇത്. മാത്രമല്ല ഇവയിൽ കെമിക്കലുകൾ ഒന്നും ഉപയോഗിക്കുന്നുമില്ല. ഈയൊരു രീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Nature Signature

Easy Trick for Kinnar Cleaning