Easy Tomato Chutney recipe

സൂപ്പര്‍ ടേസ്റ്റില്‍ തക്കാളി ചട്നി.!! തക്കാളി ചട്ണി ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

5 minutes Easy Tomato Chutney recipe for Dosa,Idli

About Easy Tomato Chutney recipe

നമ്മൾ എല്ലാവരും ദോശയുടെ കൂടെ അപ്പത്തിൻ്റെ കൂടെ ചോറിന് കൂടെ മറ്റു വിഭവങ്ങളുടെ കൂടെ എല്ലാം ചട്ണി കഴിക്കാറ് ഉള്ളവർ ആണല്ലോ?? പക്ഷേ നമ്മൾ കടയിൽ നിന്ന് വാങ്ങുന്ന ഒരു ടേസ്റ്റോ രുചിയോ നമ്മൾ ഉണ്ടാക്കിയാൽ ഉണ്ടാവില്ല അല്ലേ, എന്നാൽ കടയിൽ നിന്നും വാങ്ങുന്ന അതേ രുചിയിൽ എളുപ്പത്തിൽ ഒരു ടേസ്റ്റി ചട്ണി ഉണ്ടാക്കുന്നത് എങ്ങനെ എന്നു നോക്കിയാലോ?

Ingredients

  • mustard seeds – 1 tsp
  • tomato – 2
  • garlic – 4-5 sliced
  • small onion – 12 sliced
  • curry leaves
  • chilli powder – 1 tsp
  • sugar- 1/4 -1/2 tsp
  • coriander leaves – 1 tbsp
  • salt
  • coconut oil

How to make Easy Tomato Chutney recipe

അതിനു വേണ്ടി 2 മീഡിയം സൈസിലുള്ള പഴുത്ത തക്കാളി ആണ് എടുത്തിരിക്കുന്നത് ഇതിനു വേണ്ടി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക ശേഷം അതിലേക്ക് 2 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക , അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ഇട്ട് കൊടുക്കുക അത് പൊട്ടി വരുമ്പോൾ അതിലേക്ക് 5 അല്ലി വെളുത്തുള്ളി, 1 പിടി ചുവന്ന ഉള്ളി നീളത്തിൽ അരിഞ്ഞത്, പിന്നെ അതിലേക്ക് തക്കാളി കൂടെ ചേർത്ത് കൊടുക്കുക ഇനി ഇതെല്ലാം നന്നായി വഴറ്റി എടുക്കുക

ഇനി ഇതിലേക്ക് അൽപം കറിവേപ്പില ഇട്ടു കൊടുക്കുക, ഇനി ഇത് എണ്ണ തെളിയുന്നത് വരെ വഴറ്റി എടുക്കുക, ഈ തക്കാളി വേവാൻ വേണ്ടി ഒന്ന് അടച്ചു വെക്കണം ഇപ്പൊൾ എണ്ണ തെളിഞ്ഞു വന്നിട്ടുണ്ട്, ഇനി ഇതിലേക്ക് ആവശ്യത്തിനു മുളക് പൊടി ചേർത്ത് കൊടുക്കുക നന്നായി എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റണം അതു ശ്രദ്ധിക്കണം എന്നിട്ട് മാത്രമേ മുളക് പൊടി ചേർക്കാൻ പറ്റൂ, ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിയില ചേർത്ത് ഒന്നു വഴറ്റി എടുക്കുക ഇനി ഇതിലേക്ക് അൽപം

പഞ്ചസാര ചേർത്ത് കൊടുക്കുക, തക്കാളിയുടെ പുളി അനുസരിച്ചാണ് പഞ്ചസാര ചേർക്കുന്നത്, 1/4 ടീസ്പൂൺ മുതൽ 1/2 ടീസ്പൂൺ വരെ പഞ്ചസാര ചേർത്ത് കൊടുക്കാം, അപ്പോഴാണ് തക്കാളിയുടെ പുളി ക്രമീകരിച്ചു ഇതിനു നല്ല ഒരു ടേസ്റ്റ് വരുന്നത് ഇനി നമ്മൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് എണ്ണ തെളിഞ്ഞു പാകത്തിന് ആക്കുക ഇനി തീ ഓഫാക്കുക , ഇനി ഇത് ചെറുതായി ചൂട് ആറി വരുമ്പോൾ ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുത്തു അരച്ച് എടുക്കുക അരക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ മാത്രം ഒരു ടീസ്പൂൺ വെള്ളം ഒഴിച്ച് അരക്കുക , ഈ ചട്ണി നല്ല കട്ടിയിൽ ആണ് വേണ്ടത് ഇപ്പൊൾ നമ്മുടെ ചട്ണി തയ്യാറായിട്ടുണ്ട് , അല്പം വെളിച്ചെണ്ണ കൂടുതൽ ഒഴിച്ചാൽ ഇത് യാത്ര ചെയ്യുമ്പോൾ ഒക്കെ കൊണ്ട് പോകാൻ സാധിക്കും.Easy Tomato Chutney recipe

Read More : ഹെൽത്തിയായി ഇങ്ങനെ ഒരു ചമ്മന്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല.!! വായിൽ കപ്പലോടും അടിപൊളി ചമ്മന്തി

നല്ല കിടുകാച്ചി ചമ്മന്തി.!! ഹോട്ടൽ ചമ്മന്തി മാറി നിൽക്കും ഇതിന്റെ മുന്നിൽ; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂEasy Tomato Chutney recipe