റാഗി കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഇഡ്ഡലി.!! പോഷക ഗുണങ്ങൾ ഏറെയുള്ള റാഗി ഇഡ്ഡലി എളുപ്പം റെഡി
Healthy Easy tasty Special Ragi Idli Recipe.
About Easy Special Ragi Idli Recipe
ഒരു മനുഷ്യൻ്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്രഭാത ഭക്ഷണം. പ്രഭാത ഭക്ഷണം അറിയപ്പെടുന്നത് തലച്ചോറിൻ്റെ ഭക്ഷണം എന്നാണ്. അതു കൊണ്ട് തന്നെ പ്രഭാത ഭക്ഷണം പോഷക സമൃദ്ധം ആയിരിക്കണം, അത് കൊണ്ടു നമുക്ക് ഇന്നു പോഷക സമൃദ്ധമായ ഒരു റാഗി ഇഡലി ഉണ്ടാക്കി നോക്കാം.
Ingredients
- റാഗി :1 1/2 കപ്പ്
- പച്ച അരി/ ഇഡലി അരി.: 3/4 കപ്പ്
- ഉഴുന്ന്. : 1/2 കപ്പ്
- ഉലുവ. : 1 ടീസ്പൂൺ
- അവിൽ : 1/2 കപ്പ്
- ഉപ്പ് : ആവശ്യത്തിന്
How to make Easy Special Ragi Idli Recipe
ആദ്യം അതിനായി റാഗി കുതിർക്കാൻ വെക്കണം അതിനു വേണ്ടി ഒരു ബൗൾ എടുത്ത് അതിലേക്ക് 1 1/2 കപ്പ് റാഗി എടുത്ത് ഇട്ട് കൊടുക്കുക ഇനി ഇതിലേക്ക് 3/4 കപ്പ് പച്ചരി / ഇഡലി അരി ഇട്ട് കൊടുക്കുക ഇനി ഇതിലേക്ക് 1/2 കപ്പ് ഉഴുന്നും, 1 ടീസ്പൂൺ ഉലുവയും ചേർത്തു കൊടുക്കാം.ഇനി ഇത് 5, 6 പ്രാവശ്യം നന്നായി കഴുകി എടുക്കണം.ഇനി ഇതിലേക്ക് വെള്ളം ഒഴിച്ചു കുതിരാൻ വേണ്ടി 5 , 6 മണിക്കൂർ അടച്ചു വെക്കുക.5 മണിക്കൂറിനു ശേഷം വേറെ ഒരു പാത്രത്തിലേക്ക് 1/2 കപ്പ് അവിൽ എടുത്ത്
ഒരു 10 മിനുട്ട് കുതിരാൻ വെക്കുക.അവിൽ കുതിരാൻ വേണ്ടിയുള്ള വെള്ളം മാത്രം ഒഴിച്ചാൽ മതി.അവിൽ കുത്തിർന്നതിന് ശേഷം മാറ്റി വെക്കുക. കുതിരാൻ വെച്ച റാഗിയിലെ വെള്ളം ഒഴിച്ച് കളയുക ശേഷം ഇതു അരച്ചു എടുക്കണം അതിനായി ഇത് 2 പ്രവശ്യമയിട്ടാണ് അരച്ചു എടുക്കുന്നത്. ഒരു ജാർ എടുത്ത് അതിലേക്ക് പകുതി റാഗി ഇട്ട് കൊടുക്കുക ശേഷം അതിനു ആവശ്യമായ വെള്ളം ചേർത്ത് ഒഴിച്ചു അരച്ചു എടുക്കുക ഇവിടെ 3/4 കപ്പ് വെള്ളമാണ് എടുത്തിരിക്കുന്നത്. ഇത് അരച്ചു മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക ഇനി രണ്ടാമത്തെ പ്രാവശ്യം അരച്ചു എടുക്കുമ്പോൾ ബാക്കി
വന്ന രാഗിയും അവിലും ആവശ്യത്തിനു വെള്ളവും ഒഴിച്ചു കൊടുത്തു അരച്ചു എടുക്കുക. ഇതും പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു ഇനി ഇതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക എന്നിട്ട് കൈ കൊണ്ട് തന്നെ മിക്സ് ചെയ്യുക എന്നാലാണ് നന്നായി പുളിച്ചു പോങ്ങുക ശേഷം ഇതു ഓവേർ നൈറ്റ് വെക്കുക.എന്നിട്ട് രാവിലെ ആണ് നമ്മൾ ഇഡലി ഉണ്ടാക്കാൻ പോകുന്നത്.രാവിലെ മാവ് പുളിച്ചു പൊങ്ങി വന്നതിനു ശേഷം നന്നായി മിക്സ് ചെയ്ത് കൊടുക്കുക ശേഷം ഉപ്പ് ഇല്ലെങ്കിൽ ചേർത്തു ശേഷം കൺസിസ്റ്റെൻസി നോക്കി തിക്ക് കൂടുതൽ ആണെങ്കിൽ വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം ഇഡലി ചെമ്പിൽ വെള്ളം ചൂടാക്കാൻ വെക്കുക ചൂടായി വന്നാൽ ഇഡലി പാത്രത്തിൽ എണ്ണ പുരട്ടി അടച്ചു വെച്ച മാവ് അതിലേക്ക് ഒഴിച്ചു കൊടുക്കുക എന്നിട്ട് 10 മിനുട്ട് അടച്ചു വെച്ചു വേവിക്കുക ശേഷം തുറന്നു നോക്കുക ഇപ്പൊൾ നമ്മുടെ സൂപ്പർ സോഫ്റ്റ് ഇഡലി തയ്യാറായി. ഇനി നമുക്ക് റാഗി ഇഡലി സ്വാദോട് കൂടെ കഴിക്കാം!!Easy Special Ragi Idli Recipe
Read More : നല്ല കിടുകാച്ചി ചമ്മന്തി.!! ഹോട്ടൽ ചമ്മന്തി മാറി നിൽക്കും ഇതിന്റെ മുന്നിൽ; ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ
5 മിനിറ്റിൽ അവിയൽ.!! എങ്ങനെയെന്നല്ലേ ഇതൊന്ന് കണ്ട് നോക്കൂ; അവിയൽ എളുപ്പത്തിൽ തയാറാക്കാം Easy Special Ragi Idli Recipe