ഈ ഒരു ചേരുവക മാത്രം മതി.!! യീസ്റ്റും സോഡായും, കപ്പിയും കാച്ചാതെ പൂവുപോലെ സോഫ്റ്റായ പാലപ്പം | Easy Soft Palappam Breakfast Recipe

Easy Soft Palappam Breakfast Recipe: നല്ല രുചിയുള്ള പാലപ്പത്തിൻ്റെ കാര്യം ഓർക്കുമ്പോൾ തന്നെ എല്ലാവരുടെയും വായിൽ കപ്പലോടും, എന്നാൽ ഉണ്ടാക്കുന്ന കാര്യം കേട്ടാലോ ഭൂരിഭാഗം ആളുകളും നെറ്റി ഒന്നു ചുളിക്കും. കപ്പി കാച്ചലും, യീസ്റ്റ് ചേർക്കലും തുടങ്ങി നല്ല മെനക്കേടല്ലെ. ഇനി അതൊന്നും ഇല്ലാതെ തന്നെ നല്ല പഞ്ഞി പോലുള്ള പാലപ്പം എളുപ്പത്തിൽ ഉണ്ടാക്കാം. ഇതിനായി മൂന്നു കപ്പ് പച്ചരി നന്നായി

കഴുകി വൃത്തിയാക്കിയ ശേഷം മൂന്നു മുതൽ നാലു മണിക്കൂർ വരെ കുതിർത്തു വെക്കുക. പച്ചരി ഒന്നുകൂടെ കഴുകി വൃത്തിയാക്കിയ ശേഷം അരച്ചെടുക്കാനായി മിക്സിയുടെ ജാറിലേക്ക് മാറ്റി ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മാവ് വലിയൊരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതേ ജാറിൽ രണ്ട് കപ്പ് തേങ്ങ ചിരകിയതും,ഒരു കപ്പ് ചോറും അര മുതൽ മുക്കാൽ കപ്പ് വരെ വെളളവും ചേർത്ത് അത്യാവശ്യം

കട്ടിയിൽ തന്നെ അരച്ചെടുക്കുക. ഇനി മാവ് പുളിച്ചു പൊങ്ങി വരാനായി അര കപ്പ് തേങ്ങ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറെങ്കിലും പുളിക്കാനായി മാറ്റി വെക്കണം. നന്നായി പുളിച്ച തേങ്ങാ വെള്ളം അരച്ചു വെച്ച മാവിലേക്ക് ചേർത്തു കൊടുക്കാം. ഇതോടൊപ്പം ഒരു സ്പെഷ്യൽ ചേരുവ കൂടെ

ചേർത്താലാണ് പാലപ്പം നല്ല സോഫ്റ്റായി വരുക. ആ രഹസ്യ ചേരുവ എന്താണെന്നറിയണ്ടെ! ഒരു സ്പൂൺ വെളിച്ചെണ്ണയും ഒരു സ്പൂൺ പഞ്ചസാരയും. ഇവ രണ്ടും ഒരു പാത്രത്തിലിട്ട് നന്നായി യോജിപ്പിച്ച് മാവിലേക്കു ചേർക്കുക. ശേഷം അഞ്ച് മിനുട്ട് നന്നായി ഇളക്കി യോജിപ്പിച്ച് എട്ട് മണിക്കൂർ വരെ റെസ്റ്റ് ചെയ്യാൻ വെക്കാം. ഈ സമയം കൊണ്ട് മാവ് നന്നായി പൊങ്ങി വന്നതായി കാണാൻ സാധിക്കും. മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കിയെടുത്ത് പാലപ്പം ചുട്ടെടുക്കാം Rasfis Kitchen

Easy Soft Palappam Breakfast Recipe