Easy simple 2 minute evening snack recipe: വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. പ്രത്യേകിച്ച് കുട്ടികൾക്ക് സ്കൂളിലേക്ക് എല്ലാം കൊടുത്തു വിടുമ്പോൾ വേറിട്ട രുചികൾ പരീക്ഷിക്കുകയാണെങ്കിൽ അവർ അത് മുഴുവനായും കഴിച്ചു തീർക്കും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന പഴം ഉപയോഗിച്ചുള്ള ഒരു സ്നാക്ക്
റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാൻ ആവശ്യമായിട്ടുള്ള സാധനങ്ങൾ പഴുത്ത നേന്ത്രപ്പഴം രണ്ടെണ്ണം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത്, ഒരുപിടി തേങ്ങ, മധുരത്തിന് ആവശ്യമായ പഞ്ചസാര, അല്പം നെയ്യ്, ഒരു മുട്ട, കുറച്ച് പാല്, ബ്രഡ് നാലു മുതൽ അഞ്ചെണ്ണം, ബ്രഡ് ഒട്ടിക്കാൻ ആവശ്യമായ മൈദയുടെ പശ ഇത്രയുമാണ്. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി
വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച പഴം ഇട്ടു കൊടുക്കാവുന്നതാണ്. ഇത് നന്നായി സെറ്റായി വരുമ്പോൾ എടുത്തുവച്ച തേങ്ങയും പഞ്ചസാരയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഈ ഒരു കൂട്ട് സ്റ്റവ് ഓഫ് ചെയ്ത ശേഷം മാറ്റി വയ്ക്കാവുന്നതാണ്. എടുത്തുവെച്ച ബ്രെഡ് ചെറുതായി ആവി കയറ്റി എടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ബ്രഡ് പരത്തി കൊടുക്കാൻ എളുപ്പമാണ്. ശേഷം ഒരു ചപ്പാത്തി പലക ഉപയോഗിച്ച് ബ്രെഡ് ചെറുതായി പരത്തി കൊടുക്കണം. അതിനുശേഷം
ബ്രെഡിന്റെ നാല് ഭാഗത്തും ഉള്ള ഭാഗങ്ങൾ കട്ട് ചെയ്ത് കളയണം. ബ്രെഡിന്റെ നാല് വശത്തും മൈദയുടെ പശ അപ്ലൈ ചെയ്തു കൊടുക്കുക. ബ്രെഡിനിറ്റ് നടുവിലേക്ക് തയ്യാറാക്കി വെച്ച ഫില്ലിങ്ങ്സിൽ നിന്നും രണ്ടു സ്പൂൺ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ബ്രെഡ് ഒരു റോളിന്റെ രൂപത്തിലേക്ക് മടക്കി എടുക്കുക. ബ്രെഡ് മുട്ടയും പാലും ഒഴിച്ച മിക്സിൽ മുക്കിയ ശേഷം പാൻ അടുപ്പത്ത് വെച്ച് അല്പം നെയ്യൊഴിച്ച ശേഷം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ബ്രെഡിന്റെ ഇരുവശവും ആയിക്കഴിഞ്ഞാൽ അത് എടുത്തു മാറ്റാം. ഇത്തരത്തിൽ തയ്യാറാക്കിവെച്ച ബ്രെഡെല്ലാം വളരെ എളുപ്പത്തിൽ റോളാക്കി മാറ്റാവുന്നതാണ്. She book