Easy Silky Milk Pudding

പാലും, മുട്ടയും, പഞ്ചസാരയും ഉണ്ടോ ? ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ ?

Indulge in the silky smooth goodness of our Easy Silky Milk Pudding recipe. This classic dessert is a delightful blend of creamy milk, a hint of vanilla, and a touch of sweetness, creating a comforting and satisfying treat.

About Easy Silky Milk Pudding

നമ്മൾക്ക് എല്ലാവർക്കും പുഡ്ഡിംഗ് വളരെ ഇഷ്ടമാണ് അല്ലേ? കുട്ടികൾക്ക് ആണ് അല്ലേ പുഡ്ഡിംഗ് കൂടുതൽ ഇഷ്ടം, എന്നാൽ പലപ്പോഴും നമ്മൾ പുഡ്ഡിംഗ് ഉണ്ടാക്കുമ്പോൾ ശരി ആയി വരാർ ഇല്ല, എങ്ങനെ ഒരു അടിപൊളി സിൽക്കി പുഡ്ഡിംഗ് ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.

Ingredients

  • പാൽ : 1 1/2 കപ്പ്
  • പഞ്ചസാര : 1/2 കപ്പ്
  • പാൽ പൊടി : 1/4 കപ്പ്
  • മുട്ട : 3
  • വാനില എസെൻസ്/ ഏലക്കായ പൊടി

How to make Easy Silky Milk Pudding

തയ്യാറാക്കാൻ വേണ്ടി ഉണ്ടാക്കുന്ന പാൻ എടുക്കുക ശേഷം ഇതിലേക്ക് 1 1/2 കപ്പ് പാൽ എടുക്കുക ഇനി ഇതിലേക്ക് 1/2 കപ്പ് പഞ്ചസാര, 1/4 കപ്പ് പാൽ പൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക ശേഷം ഇത് അടുപ്പിൽ വെച്ചു പതുക്കെ ഇളക്കി കൊടുത്ത് തിളപ്പിക്കുക അത് ചൂടവുന്ന സമയം കൊണ്ട് ഒരു ബൗളിലേക്ക് 3 മുട്ട പൊട്ടിച്ച് ഒഴിക്കുക ശേഷം ഇതിലേക്ക് 1 നുള്ള് ഉപ്പ്, 1 ടീസ്പൂൺ വാനില എസെൻസ് ചേർത്ത് കൊടുക്കാം അതില്ലെങ്കിൽ 3-4 നുള്ള് ഏലക്ക പൊടി ചേർത്ത് കൊടുത്താലും മതി, ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കാം പാൽ ചൂടായി വരുമ്പോൾ ഇളക്കി കൊണ്ടേ ഇരിക്കുക,

പാൽ തിളച്ചു തുടങ്ങിയാൽ തീ ഓഫ് ചെയ്തു പാൽ മുട്ടയുടെ മിക്സിലേക്ക് ചേർത്ത് കൊടുക്കാം കുറച്ചു കുറച്ചു ചേർത്ത് കൊടുത്ത് ഇളക്കി എടുക്കാം ഇത് മുട്ട വെന്തു പോവാതെ ഇരിക്കാൻ ആണ് ശേഷം ചായ പാത്രത്തിൻ്റെ പിടി എടുത്ത് കളഞ്ഞു അതിലേക്ക് നെയ്യോ എണ്ണയോ ബട്ടറോ ചേർത്ത് പുരട്ടി കൊടുക്കുക ശേഷം ഇതിലേക്ക് കളർ വേണമെങ്കിൽ ചേർത്ത് കൊടുക്കാം ശേഷം ഇത് ആ പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം ബബിൾസ് ഉണ്ടെങ്കിൽ പൊട്ടിച്ച് കൊടുക്കാൻ ശ്രദ്ധിക്കണം ശേഷം ഇത് വേവിക്കാൻ വേണ്ടി അടുപ്പിൽ ഒരു പാത്രം വെച്ച് അതിൽ വെള്ളം ഒഴിച്ച് കൊടുക്കുക ശേഷം അത് തിളപ്പിക്കുക

ആ സമയം ഒരു ഫോയിൽ പേപ്പർ കൊണ്ട് പാത്രം മൂടി വെക്കുക നിങ്ങൾ എടുക്കുന്ന പാത്രത്തിന് മൂടി ഉണ്ടെങ്കിൽ അത് കൊണ്ട് മൂടി കൊടുത്താലും മതി, വെള്ളം ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ചെറിയ സ്റ്റീൽ പത്രം മറിച്ചിട്ട് വെക്കുക അല്ലെങ്കിൽ വയർ റാക്കറ്റ് ഉണ്ടെങ്കിൽ അത് വെച്ചു കൊടുത്താലും മതി ശേഷം ഇതിലേക്ക് ഫോയിൽ പേപ്പറിൽ പൊതിഞ്ഞ പാത്രം വെച്ചു കൊടുക്കാം ശേഷം ഇത് മീഡിയം തീയിൽ വെച്ചു 20 മിനുട്ട് വേവിച്ച് എടുക്കാം ശേഷം ഇത് തുറന്നു നോക്കി ഒരു കത്തി കൊണ്ട് എന്തെങ്കിലും കുത്തി വെന്തിട്ടുണ്ടോ എന്ന് നോക്കാം വെന്തു കിട്ടിയാൽ ഇത് എടുത്ത് നമ്മുക്ക് ചൂടാറാൻ വെക്കുക ചൂടാറി വന്നാൽ കത്തി വെച്ചോ സ്പൂൺ വെച്ചോ വിടുവിച്ചു മറിച്ച് ഇട്ട് കൊടുക്കുക ശേഷം ഡക്കറൈറ്റ് ചെയ്യാൻ വേണ്ടി ചെറി വെച്ചു കൊടുത്തിട്ടുണ്ട് ഇപ്പൊൾ നമ്മുടെ അടിപൊളി സിൽകി പുഡ്ഡിംഗ് തയ്യാർ!! Mums Daily Easy Silky Milk Pudding

Read More : കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ

റേഷൻ അരി പുട്ടു കുറ്റിയിൽ ഇങ്ങനെ വേവിച്ചു നോക്കു.. കാണൂ മാജിക്.!! ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നിയിലല്ലോ! Easy Silky Milk Pudding