easy rava coconut snack recipe : നാലുമണിക്ക് കുട്ടികൾക്ക് പലതരത്തിലുള്ള പലഹാരങ്ങൾ നാം ഉണ്ടാക്കി കൊടുക്കാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? ചായക്കൊപ്പം കടി കൂട്ടാൻ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. റവയും തേങ്ങയും കൊണ്ട് ഒരു മിനിറ്റിൽ ആരെയും കൊതിപ്പിക്കുന്ന രുചികരമായ ഈ പലഹാരം തയ്യാറാക്കാം.
Ingredients:
- റവ – 1 കപ്പ്
- തേങ്ങ – 1/3 കപ്പ്
- പഞ്ചസാര – 2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – 1 1/2 കപ്പ്
- ഓയിൽ – ആവശ്യത്തിന്
ആദ്യമായി ഒരു നോൺസ്റ്റിക്ക് സോസ് പാൻ എടുത്ത് അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കാം. ഇതിലേക്ക് വറുത്തതോ വറുക്കാത്തതോ ആയ റവ ആവശ്യമാണ്. വെള്ളം നന്നായി തിളച്ച് വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് വെള്ളം നന്നായി തിളച്ച് വരുമ്പോൾ റവ ചേർത്ത് കൊടുക്കാം. ഇത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇതിലെ വെള്ളം വറ്റി കുഴച്ചെടുക്കാനുള്ള പരുവമാവുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. ഒന്ന് ചൂടറിയതിന് ശേഷം കൈ കൊണ്ട് നന്നായി കുഴച്ചെടുക്കാം. ഒരു ബൗൾ എടുത്ത് അതിലേക്ക് കാൽ കപ്പ് തേങ്ങ ചേർത്ത് കൊടുക്കാം.
അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കാം. റവ കുഴച്ചതിന് ശേഷം ചെറിയ ബോൾസ് ആക്കിയെടുക്കണം. ബോൾസ് കയ്യിൽ വെച്ച് പരത്തിയതിന് ശേഷം തയ്യാറാക്കിയ ഫില്ലിംഗ് ആയ തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാം. തേങ്ങ ചേർത്തതിന് ശേഷം റൗണ്ട് രൂപത്തിൽ തന്നെ ആക്കിയെടുക്കണം. ഓരോന്നും ഇത് പോലെ ചെയ്തെടുക്കാം. ഒരു നോൺ സ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ഓയിൽ ചേർത്ത് ചൂടായി വരുമ്പോൾ ഓരോ ബോളുകളായി ഇട്ട് കൊടുക്കാം. തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ അടിപൊളി നാലുമണി പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. She book