Easy Perfect Nice Pathiri Recipe : നമ്മളിൽ മിക്ക ആൾക്കാർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പത്തിരി. ചൂട് കോഴിക്കറി, ബീഫ് കറി എന്നിവയോടൊപ്പമെല്ലാം പത്തിരി കിട്ടിയാൽ കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടാകുമോ? വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു പലഹാരമാണ്
പത്തിരിയെങ്കിലും അതിന് മാവ് കുഴച്ചെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട് സോഫ്റ്റ് ആയ പത്തിരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. പത്തിരി തയ്യാറാക്കാനായി എടുക്കുന്ന പൊടിയുടെ അളവ്, വെള്ളം എന്നിവക്കെല്ലാം വളരെയധികം പ്രാധാന്യമുണ്ട്. ആദ്യം തന്നെ പത്തിരി കുഴച്ചെടുക്കാൻ ആവശ്യമായ പൊടി,
വെള്ളം എന്നിവ തയ്യാറാക്കി വയ്ക്കാം. ഒരു കപ്പ് അളവിലാണ് പൊടി എടുക്കുന്നത് എങ്കിൽ ഒന്നര കപ്പ് അളവിൽ വെള്ളം എന്ന അളവിലാണ് ആവശ്യമായി വരിക. അത്യാവശ്യം വായ് വട്ടമുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് എടുക്കുന്ന പൊടിയുടെ അളവിന് അനുസരിച്ച് വെള്ളമൊഴിച്ചു കൊടുക്കുക. ശേഷം കുറച്ച് വെളിച്ചെണ്ണയും, ഉപ്പും വെള്ളത്തിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തീ കൂട്ടി വെച്ച് വെള്ളം
നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ എടുത്തുവച്ച പൊടി കുറേശ്ശെയായി അതിലേക്ക് തട്ടി കൊടുക്കുക. പൊടിയിലേക്ക് വെള്ളം നല്ല രീതിയിൽ ഇറങ്ങിത്തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് അടച്ചു വയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ കുറച്ചുനേരം വയ്ക്കുമ്പോൾ തന്നെ മാവ് നല്ല രീതിയിൽ സെറ്റായി കിട്ടും. ഒട്ടും തരികൾ ഇല്ലാത്ത രീതിയിൽ മാവ് കുഴച്ചെടുക്കാനായി ആദ്യം ഒരു പാത്രം ഉപയോഗിച്ച് മാവ് കുഴക്കാവുന്നതാണ്. ചൂട് ഒന്നു പോയി കഴിയുമ്പോൾ കൈ ഉപയോഗിച്ച് നല്ലതുപോലെ സെറ്റാക്കി എടുക്കുക. എടുത്തുവച്ച മാവുകളെല്ലാം ചെറിയ ഉരുളകളാക്കി മറ്റൊരു പാത്രത്തിൽ ഇട്ടുവയ്ക്കാം. എടുത്തുവെച്ച മാവിൽ നിന്നും ഓരോ ഉരുളകളായി എടുത്ത് ഒരു ചപ്പാത്തി മേയ്ക്കർ ഉപയോഗിച്ച് പരത്തി എടുക്കാവുന്നതാണ്. പരത്തുമ്പോൾ ഒരു തവണ മാത്രം പൊടിയിൽ മുക്കി കൊടുത്താൽ മതിയാകും.SN beauty vlogs