പാവയ്ക്ക കഴിക്കാത്തവർ പോലും കഴിച്ചുപോകും.!! വായിൽ കപ്പലോടും രുചിയിൽ കയ്പ്പക്കാ ചമ്മന്തി | Easy Pavakka Chammanthi recipe

Easy Pavakka Chammanthi recipe: പാവയ്ക്ക എന്ന് കേൾക്കുമ്പോൾ തന്നെ അയ്യോ എനിക്ക് വേണ്ട എന്ന് പറയുന്നവർ ആണ്‌ കൂടുതലും, അങ്ങനെ ഉണ്ടായിരുന്ന കാലം കഴിഞ്ഞു ഇങ്ങനെ ഒരു പിട്ട്ള റെസിപ്പി ആണ്‌ തയ്യാറാക്കുന്നത് എങ്കിൽ കഴിച്ചു പോകും. കാരണം കയിപ്പ് ഇല്ലാതെ കിട്ടുന്നു കൂടാതെ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. വളരെ രുചികരമായ ഒരു പാവയ്ക്ക റെസിപ്പി തയ്യാറാക്കാം..

ഇതിന്റെ പേര് ആണ്‌ ഗംഭീരം കേരളത്തിലെ തനതു രുചിയായ ഈ ഒരു റെസിപ്പി തയ്യാറാക്കാൻ അധികം സമയമൊന്നും എടുക്കില്ല ഇത് തയ്യാറാക്കി കഴിഞ്ഞാൽ ഏത് സമയത്തും കഴിക്കാൻ സാധിക്കും. രണ്ടു മൂന്നു ദിവസം ഇത് സൂക്ഷിച്ചു വച്ചു. ഉപയോഗിക്കാവുന്നതാണ്. പാവയ്ക്ക ചെറുതായി കട്ട് ചെയ്ത് നന്നായിട്ട് എണ്ണയിൽ മൂപ്പിച്ചെടുത്തിനു ശേഷം ഒരു മസാല തയ്യാറാക്കി എടുക്കാം.

നല്ലെണ്ണ ചേർത്ത് ചൂടായതിനു ശേഷം അതിലേക്ക് കടുക് കടലപ്പരിപ്പ് ചേർത്ത് നന്നായി വറുത്ത അതിലേക്ക് ചുവന്ന മുളക് കായപ്പൊടി മല്ലിപ്പൊടി ഇത്രയുംചേർത്ത് വീണ്ടും നന്നായി വഴറ്റി ഉപ്പും ചേർത്ത് ഇത് പൊടിച്ചെടുക്കുക. അതിനുശേഷം ഉപ്പ് വെള്ളം കൽച്ചട്ടിയിൽ ഒഴിച്ച് തിളപ്പിച്ച് കഴിയുമ്പോൾ അതിലേക്ക് വറുത്ത് വച്ചിട്ടുള്ള പാവയ്ക്കയും മസാലയും ചേർത്ത്

തിളപ്പിച്ച് എടുക്കുക. വളരെ രുചികരമായ ഈ റെസിപ്പി രണ്ടു മൂന്നു ദിവസം സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാവുന്നതാണ് ചോറിന്റെ ഒപ്പം ദോശയുടെയും ചപ്പാത്തിയുടെയും ഒക്കെ ഒപ്പം കഴിക്കാവുന്ന രുചികരമായ വിഭവമാണ്. പുളി ഒക്കെ ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ വളരെ രുചികരമാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. Cooking with Mamatha Easy Pavakka Chammanthi recipe

Easy Pavakka Chammanthi recipe