അരി അരക്കണ്ട.! കുതിർക്കണ്ട.!വെറും രണ്ടേ 2 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റായ കുഞ്ഞിയപ്പം ഇതുപോലെ ഉണ്ടാക്കി നോക്കൂ! | Easy Panji Appam 2 minute Recipe

Easy Panji Appam 2 minute Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് സോഫ്റ്റ് ആയ ക്യൂട്ട് കുഞ്ഞി അപ്പങ്ങൾ ഉണ്ടാക്കിയാലോ.? വളരെ എളുപ്പത്തിൽ നമ്മുക്ക് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണിത്. അരി കുതിർക്കാൻ മറന്നു പോയാലും ഇനി മുതൽ ടെൻഷൻ അടിക്കേണ്ട. വെറും രണ്ടു മിനിറ്റ് കൊണ്ട് നമുക്ക് ഈ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എടുക്കാൻ കഴിയും. ഈയൊരു സോഫ്റ്റ് ആയോ അപ്പം കറിയി ഇല്ലാതെയും കറിയോടു കൂടിയും നമുക്ക് കഴിക്കാവുന്നതാണ്. മാവ് അരച്ചു കഴിഞ്ഞാൽ ഉടനെ തന്നെ നമുക്ക് ഇത് ചുട്ട് എടുക്കാൻ സാധിക്കും.

  • മുട്ട – 1 എണ്ണം
  • അരിപ്പൊടി – 1/2 കപ്പ്
  • തേങ്ങ ചിരകിയത് – 1/4 കപ്പ്
  • ചോർ – 1/4 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്

ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചു ഒഴിക്കുക. അതിലേക്ക് അരി പൊടിയും തേങ്ങ ചിരകിയതും, ചോറും, വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. അരിപ്പൊടി എടുക്കുന്ന അതേ അളവിൽ തന്നെയാണ് വെള്ളവും ഒഴിക്കേണ്ടത്. അരച്ച് എടുക്കുമ്പോൾ കട്ടി കുറഞ്ഞ ഒരു ബാറ്റർ ആയിരിക്കണം. അടുപ്പിൽ ഒരു ഉണ്ണിയപ്പ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ ഒഴിക്കുന്ന അത്ര വെളിച്ചെണ്ണ ഒഴിക്കേണ്ട.

കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുതാൽ മതിയാവും. ശേഷം ഓരോ തവി മാവെടുത്ത് ഓരോ കുഴികളിലായി ഒഴിച്ചു കൊടുത്ത് വേവിക്കുക. ഒരു സൈഡ് വെന്ത് കഴിയുമ്പോൾ അതൊന്ന് തിരിച്ചിട്ട് കൊടുത്ത് മറു ഭാഗവും വേവിച്ച് എടുക്കുക. തീ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. അപ്പത്തിന്റെ നിറം മാറി പോകരുത്. രണ്ടു ഭാഗവും വെന്തു കഴിയുമ്പോൾ ഇത് നമുക്ക് കോരി എടുക്കാവുന്നതാണ്. അങ്ങിനെ സോഫ്റ്റ് പഞ്ഞിയപ്പം ഇവിടെ റെഡിയായി കഴിഞ്ഞു. ഇതുപോലെ നിങ്ങളും വീടുകളിൽ ഒന്ന് ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. Easy Panji Appam 2 minute Recipe Credit : Ladies planet By Ramshi