ഈ അരപ്പാണ് ഇതിന്റെ മെയിൻ.!! ഇങ്ങനെ അരച്ചെടുത്ത അരപ്പ് കൊണ്ട് നെത്തോലി മീൻ കറി ഉണ്ടാക്കി നോക്കൂ | Easy Netholi Curry recipe

മീൻ കറി പല രീതിയിൽ പലരും തയ്യാറാക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവും പക്ഷേ ഇതുപോലെ അരച്ചെടുക്കുന്ന ഒരു മീൻ കറി ഇതുവരെ കണ്ടിട്ടുണ്ടാവില്ല, തേങ്ങ അരച്ച മീൻ കറി കഴിച്ചിട്ടുണ്ടാവും, മുളകിട്ട മീൻ കറി കഴിച്ചിട്ടുണ്ടാവും, പക്ഷേ ഇത് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു മീൻ കറിയാണ് ഇവിടെ തയ്യാറാക്കുന്നത് ആ ഒരു മീൻ കറി

തയ്യാറാക്കുന്നതിനായിട്ട് എങ്ങനെയാണ് അരച്ചെടുക്കേണ്ടത് എന്നുള്ളതാണ് ഇന്നത്തെ റെസിപ്പി… അത് തയ്യാറാക്കുന്നതിന് ആദ്യം നെത്തോലി മീൻ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്ത് മാറ്റിവയ്ക്കുക.. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചവെളിച്ചെണ്ണ ഒഴിച്ചുകൊടുത്തു, ചെറിയ ഉള്ളി ചേർത്ത് നന്നായിട്ട് വഴറ്റി, അതിലേക്ക് പച്ചമുളക്, ചുവന്ന മുളകും, കറിവേപ്പില, ഇഞ്ചി, എല്ലാം

ചേർത്ത് നന്നായിട്ടതിന് വയറ്റിയെടുത്ത് അതിലേക്ക് കുറച്ച് തക്കാളിയും ചേർത്ത് വീണ്ടും ഇത് നന്നായി വഴറ്റിയെടുക്കാം.. ഒപ്പം തന്നെ മുളക് പൊടിയും, മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത്, കുറച്ച് ഉലുവപ്പൊടിയും കൂടി ഇതിനൊപ്പം ചേർത്തു കൊടുത്തു, വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കണം.. എല്ലാം വഴണ്ട് പാകത്തിന് വെന്ത് കുഴഞ്ഞു വരുമ്പോൾ, അരപ്പ് ചട്ടിയിൽ നിന്ന് മാറ്റി ഒന്ന് തണുക്കാൻ വെച്ചതിനുശേഷം

അരകല്ലിലോ, മിക്സിയിലോ അരച്ചെടുക്കുക. അരകല്ലിൽ അരച്ചെടുക്കുമ്പോഴാണ് കൂടുതൽ സ്വാദ്ഒരു പേസ്റ്റ് രൂപത്തിൽ ആക്കി എടുത്തതിനുശേഷം ചട്ടിയിൽ വീണ്ടും കുറച്ച് എണ്ണയൊഴിച്ച് ഈ അരപ്പ് ചേർത്ത് കൊടുത്തു ഒന്നും ശേഷം കറിവേപ്പിലയും കൂടി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇതിലേക്ക് മീനും ചേർത്ത് നന്നായി അടച്ചുവെച്ച് വേവിക്കുക. വളരെ രുചികരമായ നെത്തോലി മീൻ കറി ആണ്‌ തയ്യാറാക്കിയിട്ടുള്ളത്, തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്….Village Cooking – Kerala Easy Netholi Curry recipe

Easy Netholi Curry recipe