Easy Meen Curry Recipe: വളരെ സ്പെഷ്യൽ മീൻ കറിയാണ് തയ്യാറാക്കുന്നത്, ഈ മീൻ കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുക്കുക. അതിനുശേഷം ആദ്യം മീൻ ഒന്ന് വറുത്തെടുക്കുകയാണ് ചെയ്യുന്നത്, അതിനായിട്ട് ഒരു മസാല തയ്യാറാക്കി എടുക്കാം, മീൻ വറുക്കുന്നതിനായിട്ട് നല്ല ടേസ്റ്റി ആയിട്ടുള്ള മസാലയാണ് തയ്യാറാക്കി എടുക്കുന്നത്,
പിരിയൻ മുളക്, സാധാരണ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, അരിപ്പൊടി, കുറച്ചു നാരങ്ങ നീര്, കുറച്ച് വെള്ളം, എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക.. വിനാഗിരി ചേർക്കുന്നവരും ഉണ്ട് ഇഷ്ടമുള്ളവർക്ക് വിനാഗിരി കൂടി ചേർത്തു കൊടുക്കാം…. ഇത്രയും ചേർത്ത് മസാല തയ്യാറാക്കിയതിനുശേഷം മീനിൽ തേച്ചുപിടിപ്പിച്ച് ആവശ്യത്തിന് എണ്ണ പാനിൽ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് മീൻ ചേർത്ത് കൊടുക്കാം..
നന്നായിട്ട് വറുത്തെടുത്തതിനുശേഷം വേണം കറി തയ്യാറാക്കുന്നത്, സാധാരണക്കാർ തയ്യാറാക്കുന്ന പോലെ അല്ല ഇത് തയ്യാറാക്കുന്നത്….. ശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ ചൂടാകുമ്പോൾ അതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞതും, പച്ചമുളക് നീളത്തിൽ അരിഞ്ഞതും, കുറച്ച് കുരുമുളകുപൊടി, നന്നായിട്ട് മൂപ്പിച്ചു അതിനുശേഷം അതിലേക്ക് നല്ല കുറുകിയ തേങ്ങാപ്പാല് ചേർത്തുകൊടുക്കാം… തേങ്ങാപ്പാലിലേക്ക് വീണ്ടും കുറച്ചു കുരുമുളക് പൊടി, ചേർത്തു കൊടുത്തതിനു ശേഷം
ഇതൊന്നു തിളച്ചു കഴിയുമ്പോൾ അതിലേക്ക് വറുത്തെടുത്തിട്ടുള്ള മീനും കൂടി ചേർത്ത് കൊടുത്ത്, അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ച് കുറുക്കിയെടുക്കുക, വളരെ രുചികരമായ ഒരു മീൻ കറിയാണിത്… ചോറിന്റെ കൂടെ മാത്രമല്ല മീൻ കറി കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒത്തിരി പലഹാരങ്ങൾ ഉണ്ട് അതിന്റെ കൂടെ എല്ലാം കഴിക്കാൻ പറ്റിയ ഒരു മീൻ തേങ്ങാപ്പാൽ കറിയാണിത്…. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക്ഷെ ചെയ്യാനും, ഷെയർ ചെയ്യാനും മറക്കരുത്… Video credits : F3 faahi.