Easy Healthy Snack Recipe using 3 ingredient: എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുട്ടികൾക്കായി എന്ത് സ്നേക്ക് തയ്യാറാക്കി നൽകാമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക അമ്മമാരും. കുറച്ച് ഹെൽത്തി ആയ അതേസമയം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി ബനാന സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു സ്നാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ
രണ്ട് പഴുത്ത പഴം, മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക്, ഒരു കപ്പ് തേങ്ങ ചിരകിയത് ഇത്രയുമാണ്. ആദ്യം തന്നെ എടുത്തു വച്ച പഴം വട്ടത്തിൽ നുറുക്കി അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ചിരകി വെച്ച തേങ്ങയിട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതിൽ നിന്നും പകുതിയെടുത്ത് മാറ്റി വയ്ക്കാവുന്നതാണ്.
ബാക്കി തേങ്ങയിലേക്ക് നേരത്തെ അരച്ചു വെച്ച പഴത്തിന്റെ മിക്സ് ചേർത്ത് നല്ലതുപോലെ വരട്ടിയെടുക്കണം. തേങ്ങയും പഴവും ഒന്ന് മിക്സായി വരുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഇത് നല്ലതുപോലെ കട്ടിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. പഴ കൂട്ടിന്റെ ചൂട് ഒന്ന് ആറി തുടങ്ങുമ്പോൾ അത് ചെറിയ ഉരുളകളാക്കി ലഡുവിന്റെ രൂപത്തിൽ ഉരുട്ടിയെടുക്കാവുന്നതാണ്. എല്ലാ ഉരുളകൾക്കും ഒരേ ഷേയ്പ്പ്
ലഭിക്കാനായി ഒരു സ്പൂൺ ഉപയോഗിച്ചും ഇത് ഉരുട്ടി കൊടുക്കാവുന്നതാണ്. എല്ലാ ഉരുളകളും ആയ ശേഷം നേരത്തെ മാറ്റി വെച്ച തേങ്ങയുടെ മിക്സിലേക്ക് ഓരോ ഉരുളകളായിട്ട് റോൾ ചെയ്ത് എടുക്കാവുന്നതാണ്. ഇപ്പോൾ സ്വാദിഷ്ടമായ ബനാന സ്നാക്ക് റെഡിയായി കഴിഞ്ഞു. കുട്ടികൾക്കെല്ലാം ഈയൊരു സ്നാക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട. മാത്രമല്ല പഴം കൊണ്ട് തയ്യാറാക്കുന്നതിനാൽ തന്നെ ഇത് ഒരു ഹെൽത്തിയായ സ്നാക്കായി തന്നെ കണക്കാക്കുകയും ചെയ്യാം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Jess Creative World