Easy Evening Snack using leftover rice: ആദ്യം ഒരു കപ്പ് ചോറ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം ഒരു മുളക് ചെറുതായി അരിഞ്ഞത്. ഒരു ടീസ്പൂൺ ചെറിയ ജീരകം. ചോറ് പേസ്റ്റ് പരുവത്തിൽ അരയാൻ പാകത്തിന് വെള്ളം. അപ്പത്തിന് ചെറിയ മഞ്ഞ കളർ കിട്ടാൻ അല്പം മഞ്ഞൾപൊടി എന്നിവ ചേർത്ത് പേസ്റ്റ് പരുവത്തിൽ നന്നായി അരച്ചെടുക്കുക. 250 മില്ലി ചോർ ഉപയോഗിച്ച് ഉണ്ടാക്കുന്ന
അപ്പത്തിന്റെ റെസിപ്പി ആണ് ഇത്. എടുക്കുന്ന ചോറിന്റെ അളവ് കൂടുന്നത് അനുസരിച്ച് മറ്റു ചേരും വകകളുടെയും അളവ് കൂട്ടേണ്ടതാണ്. പേസ്റ്റ് പരുവത്തിൽ അരച്ചതിനു ശേഷം അതിലേക്ക് 250 എം എൽ അരിപ്പൊടി ഒരു സവാള ചെറുതായി അരിഞ്ഞത് അൽപ്പം കറിവേപ്പില ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം അധികം
പുളിയില്ലാത്ത അല്പം തൈര് കൂടി ചേർത്ത് മാവ് നന്നായി ചപ്പാത്തി പരുവത്തിൽ ഇളക്കി എടുക്കുക. ശേഷം ഒരു ചീനച്ചട്ടി ചൂടാകാൻ വെച്ച് അതിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ തിളച്ചു കഴിഞ്ഞാൽ തയ്യാറാക്കി വച്ചിരിക്കുന്ന മാവിൽ നിന്ന് ചെറിയ ചെറിയ ഉരുളകളാക്കിയോ അതല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും സൈസിലോ പരത്തി എണ്ണയിലിട്ട് പൊരിച്ചെടുക്കുക. പാകത്തിന് മൊരിഞ്ഞ് കഴിയുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്.Bismi Kitchen