Easy egg snack Recipe: പ്രോട്ടീൻ ഏറെ അടങ്ങിയിട്ടുള്ള മുട്ട ഇഷ്ടമില്ലാത്തവർ കുറവാണ്. മുട്ട നല്ലൊരു സമീകൃതാഹാരമാണ്, പ്രോട്ടീന്‍ സമ്പുഷ്ടമായ ഉറവിടം. മുട്ടയില്‍ പ്രോട്ടീന്‍ കൂടാതെ വിറ്റാമിന്‍ ബി, കൊഴുപ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുട്ട നോണ്‍വെജിലും വെജിലും പെടുത്താവുന്ന ഒരു വിഭവവുമാണ്. മുട്ട ഓംലറ്റ്, മുട്ട പുഴുങ്ങിയത്, ബുൾസ് ഐ എന്നിവ പരീക്ഷിച്ച് മടുത്തവർക്കായി ഇതാ
ഒരു പുതിയ വിഭവം. മുട്ട കൊണ്ട് പലതരം വിഭവങ്ങള്‍ ഇന്ന് ഉണ്ടാക്കുന്നുണ്ട്. മിക്ക സ്നാക്കുകളിലും മുട്ട ഒരു പ്രധാന ചേരുവയാണ്. മുട്ട വിഭവങ്ങൾ മലബാറിന്റെ സ്വന്തമാണ്. മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ സ്നാക്സ് പരിചയപ്പെടാം. ആദ്യമായി 4 കോഴിമുട്ടയും അര ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ വറ്റൽമുളക് പൊടിച്ചതും മുക്കാൽ ടീസ്പൂൺ ചിക്കൻമസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത്
നന്നായൊന്നു ബീറ്റ് ചെയ്തെടുക്കുക. ഇനി മറ്റൊരു പാനിൽ ഒന്നൊന്നര ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഒഴിച്ച് തയ്യാറാക്കിയ ബാറ്റെർ ഒഴിച്ച് കൊടുത്ത് അടച്ചുവച്ച് നന്നായി വേവിച്ചെടുക്കുക. ഈ പൊരിച്ചെടുത്ത മുട്ടയെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം രണ്ടു കപ്പ് മൈദയും ഒരു ടീസ്പൂൺ മുളകുപൊടിയും ഓരോ ടീസ്പൂൺ വീതം വെളുത്തുള്ളിപ്പൊടിയും ഇഞ്ചിപ്പൊടിയും
മുക്കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. തയ്യാറാക്കിയ മിക്സിൽ നിന്നും 4 ടേബിൾസ്പൂൺ പൊടിയെടുത്ത് അൽപ്പം വെള്ളവും ചേർത്ത് ഒരു ബാറ്റർ തയ്യറാക്കിയെടുക്കുക. പുറമെ കാണാൻ ബ്രോസ്സ്ട് പോലെയിരിക്കുന്ന ഈ സ്നാക്ക് എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കാണുക. Fathimas Curry World