രാവിലെ ദോശയാണെങ്കിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് പക്ഷേ ദോശയുടെ ഒപ്പം കഴിക്കാൻ എന്തെങ്കിലും വേണം ഇത് കറി ഒന്നും ആവശ്യമില്ലാത്ത വളരെ രുചികരമായ ഒരു ദോശയാണ് കറി കൂട്ടിയും കഴിക്കാം ഇതിൽ ചേർക്കുന്ന ചേരുവകൾ എല്ലാം വളരെ സിമ്പിൾ ആണ്.. നമ്മൾ വെറുതെ കഴിക്കുന്ന വെള്ളരിക്ക കൊണ്ട് തയ്യാറാക്കി എടുക്കുന്ന ഒരു ദോശ കുക്കുംബർ
- പച്ചരി
- വെള്ളരിക്ക
- തേങ്ങ
- പച്ചമുളക്
ദോശയുടെ ഹെൽത്ത് ബെനിഫിറ്റ് പറയാതിരിക്കാൻ ആവില്ല. ഇത്രയും രുചികരമായ ദോശ തയ്യാറാക്കി എടുക്കാൻ കണ്ണൂർ സ്പെഷൽ സാധാരണ ദോശ അരയ്ക്കാൻ എടുക്കുന്ന പോലെ തന്നെ പച്ചരി വെള്ളത്തിൽ കുതിരാനായി വയ്ക്കുക. നന്നായി കുതിർന്നുകഴിഞ്ഞാൽ പിന്നെ മിക്സിയുടെ ജാറിലേക്ക് മാറ്റി അതിലേക്ക് അരിഞ്ഞെടുത്തിട്ടുള്ള വെള്ളരിക്കയും കൂടി ചേർത്തു കൊടുത്തു മറ്റു വെള്ളമൊന്നും ഒഴിക്കാൻ പാടില്ല
ഇതിലേക്ക് ആവശ്യത്തിന് തേങ്ങയും, പച്ചമുളകും കൂടി ചേർത്തു കൊടുത്തു വേണം അരച്ചെടുക്കേണ്ടത്. അരച്ചെടുത്ത് കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ചുസമയം വയ്ക്കുക. ചെറിയൊരു പുളിപ്പ് ഉണ്ടെങ്കിൽ കുറച്ചു കൂടി സ്വാദ് ആണ്… ഇത് നന്നായി പുളിച്ചു കഴിഞ്ഞാൽ ദോശ കല്ല്ചൂടാകുമ്പോൾ അതിലേക്ക് മാവ്ഒഴിച്ച് കൊടുത്തു പരത്തിയെടുക്കുക. ശേഷം അതിനു മുകളിലേക്ക് ചേർത്ത് അല്ലെങ്കിൽ നല്ലെണ്ണ ഒഴിച്ചിട്ട് വേവിച്ചെടുക്കുക.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. Kannur kitchen Easy Cucumber Dosa breakfast recipe