Easy cocount Dosa Recipe: ദോശ നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു പ്രാതലാണ്. വ്യത്യസ്തതരം ദോശകൾ ഇഷ്ടമില്ലാത്തവർ ആരുണ്ട്. ഇത്തവണ പ്രാതലിന് തേങ്ങദോശ തയ്യാറാക്കിയാലോ. ഇതുണ്ടാക്കാൻ എളുപ്പവും കഴിക്കാൻ പ്രത്യേക സ്വാദമാണ്. ഇത് കറിയില്ലെങ്കിലും വെറുതെയും കഴിക്കാം. ഉഴുന്നും ഈസ്റ്റും സോഡപ്പൊടിയും ഒന്നും ചേർക്കാതെ നല്ല സോഫ്റ്റ് ദോശ തയ്യാറാക്കാം. ഇതിലേക്ക് നല്ലൊരു കോമ്പിനേഷൻ ആയ തേങ്ങാ ചട്നിയും കൂടെ ഒരു തക്കാളി ചമ്മന്തിയും ഉണ്ടാക്കാം.
Ingredients:
- പച്ചരി – 2 ഗ്ലാസ്
- വെള്ളം – ആവശ്യത്തിന്
- ഉലുവ – 1 ടീസ്പൂൺ
- അവൽ – 1 ഗ്ലാസ്
- ചിരകിയ തേങ്ങ – 1 ഗ്ലാസ്
- ഉപ്പ് – 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ – 2 + 1 + 2 ടീസ്പൂൺ
- വെളുത്തുള്ളി – 4 അല്ലി
- ഇഞ്ചി – ചെറിയ കഷണം
- സവാള – 3 എണ്ണം
- വറ്റൽ മുളക് – 7 + 2 + 2 എണ്ണം
- തക്കാളി – 3 എണ്ണം
- കായപ്പൊടി – 1/4 ടീസ്പൂൺ
- വെള്ളം – 1/4 ഗ്ലാസ്
- തേങ്ങ – 1/2 മുറി
- കറിവേപ്പില – 1 + 1 തണ്ട്
- ചെറിയുള്ളി – 6 എണ്ണം
- പച്ചമുളക് – 9 എണ്ണം
- ഇഞ്ചി – ഒരു കഷണം
- കടുക് – 1/2 + 1 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് – 1/4 ടീസ്പൂൺ
ആദ്യമായി രണ്ട് ഗ്ലാസ് പച്ചരി നല്ലപോലെ കഴുകിയെടുത്ത ശേഷം ഒരു ബൗളിലേക്ക് ചേർക്കാം. ശേഷം ഈ അരിയുടെ മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളമൊഴിച്ച് ഇത് ഏകദേശം നാല് മണിക്കൂറോളം കുതിരാനായി വയ്ക്കണം. ഇതിലേക്ക് നല്ലപോലെ കഴുകിയെടുത്ത ഒരു ടീസ്പൂൺ ഉലുവ കൂടെ ചേർത്തു കൊടുക്കാം. അരി നല്ലപോലെ കുതിർത്തെടുത്ത ശേഷം ഒരു ബൗളിൽ ഒരു ഗ്ലാസ് അവലെടുത്ത് നല്ലപോലെ കഴുകി കുറച്ചു വെള്ളം ഒഴിച്ച് ഒന്ന് കുതിർത്തെടുക്കണം. കൂടാതെ ഒരു ഗ്ലാസ് ചിരകിയ തേങ്ങയും എടുക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്തെടുത്ത അരി വെള്ളത്തോട് കൂടി പകുതിയോളം ചേർക്കണം.
ഇതിലേക്ക് കുതിർത്തെടുത്ത അവലും എടുത്ത് വച്ച തേങ്ങയും പകുതിയോളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം. രണ്ടു തവണയായി ഇവയെല്ലാം മിക്സിയിൽ നല്ലപോലെ അരച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം. ഇത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി അടച്ച് വയ്ക്കണം. എട്ടു മണിക്കൂറിനു ശേഷം നന്നായി പൊങ്ങിവന്ന പരുവത്തിൽ ആയിരിക്കും മാവ് കിട്ടുക ശേഷം ഇത് പതുക്കെ ഇളക്കി കൊടുക്കാം. കൂടാതെ ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഓളം ഉപ്പു കൂടെ ചേർത്ത് നന്നായി ഇളക്കിയെടുത്ത് പാനിൽ ചുട്ടെടുക്കാം. പഞ്ഞി പോലുള്ള നാടൻ കോക്കനട്ട് ദോശ റെഡി. Easy cocount Dosa Recipe