സ്ഥിരമായി മീൻകറി ഉണ്ടാക്കുന്ന രീതി ഒന്ന് മാറ്റി പിടിച്ചാലോ? ഇത്തവണ തേങ്ങാപാൽ ഒഴിച്ച് ഒരു അസ്സൽ മീൻകറി തയ്യാറാക്കാം. ചോറ് ഉണ്ണാൻ മറ്റൊരു കറി ഉണ്ടാക്കുകയേ വേണ്ട. കുട്ടികൾ ആണെങ്കിൽ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ കറി. ആദ്യം തന്നെ രണ്ടര ടേബിൾസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും വെള്ളവും ചേർത്ത് നല്ലപോലെ
ഇളക്കി ഒരു പേസ്റ്റ് ഉണ്ടാക്കി വയ്ക്കണം. ഒരു മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക. ഇതിലേക്ക് അൽപ്പം ഉലുവ ചേർത്ത് വറുത്തത്തിന് ശേഷം 3 ടേബിൾസ്പൂൺ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റണം. ഒപ്പം 1 പച്ചമുളകും. ഇത് നന്നായി വഴറ്റി കഴിഞ്ഞ് നേരത്തേ ഉണ്ടാക്കി വച്ചിരിക്കുന്ന പേസ്റ്റ് ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കാം. ഉപ്പ് ആവശ്യത്തിന്
ഉണ്ടോ എന്ന് ഇപ്പോൾ നോക്കണം. ഇതിലേക്ക് നേരത്തേ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ചേർക്കാം. ഇനിയാണ് ഈ കറിയുടെ മാജിക് ഇൻഗ്രീഡിയന്റ് ചേർക്കുന്നത്. ഇതിന് ആവശ്യമുള്ള തേങ്ങാപ്പാൽ ചേർക്കുക. ഏകദേശം ഒന്നര കപ്പ് തേങ്ങാപാൽ ചേർക്കേണ്ടി വരും. അപ്പോൾ തന്നെ ഈ മീൻ കറിയുടെ രുചി വേറെ ലെവൽ ആവും.
ഇതിലേക്ക് രണ്ട് കുടംപുളിയും ആവശ്യത്തിന് ഉപ്പും ചേർക്കണം. അവസാനമായി രണ്ട് തണ്ട് കറിവേപ്പിലയും കൂടി ഇട്ടാൽ തേങ്ങാപ്പാൽ ഒഴിച്ച നല്ല ഒന്നാന്തരം മീൻകറി തയ്യാർ. ഈ മീൻകറി വീട്ടിൽ ഉണ്ടാക്കുന്ന ദിവസം എല്ലാവർക്കും ഉച്ചയൂണ് കുശാൽ. ഒരു തവണ ചോറ് ഉണ്ണുന്നവർ ഈ കറി ഉള്ള ദിവസം മൂന്ന് നേരം വേണമെങ്കിലും ചോറ് ഉണ്ണും. ചേരുവകളും അളവുകളും കൃത്യമായി അറിയാൻ വീഡിയോ കാണാം. Kannur kitchen Easy chatti meen curry recipe