Easy Breakfast using Ration Ari recipe

റേഷൻ അരി ഉണ്ടോ വീട്ടിൽ.!? ഇങ്ങനെയൊന്ന് ചെയ്ത് നോക്കൂ.!! രാവിലെ ഇനി എന്തെളുപ്പം| Easy Breakfast using Ration Ari recipe

We introduce super tasty Easy Breakfast recipe using Ration Ari

About Easy Breakfast using Ration Ari recipe

രാവിലത്തേക്ക് വളരെ എളുപ്പത്തിൽ രുചികരമായ ഒരു പലഹാരം തയ്യാറാക്കിയാലോ ? എണ്ണ ഒട്ടും തന്നെ ചേർക്കാതെ നല്ല സൂപ്പർ പലഹാരം നമ്മുക്ക് തയ്യാറാക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ ? അതികം സാധനങ്ങൾ ഒന്നും തന്നെ ഇതിന് ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രതേകത. എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും ന്തെല്ലാം വേണം എന്നും നോക്കാം.

Ingredients

  • റേഷൻ അരി
  • ചെറിയ ഉള്ളി
  • ജീരകം
  • തേങ്ങ
  • ഉപ്പ്

How to make Easy Breakfast using Ration Ari recipe

ആദ്യമായി റേഷൻ അരി രാത്രി മുഴുവൻ വെള്ളത്തിൽ കുതിരാൻ ഇട്ടു വയ്ക്കാം. അതിനു ശേഷം രാവിലെ മിക്സിയിൽ ഇട്ടു നന്നായി അരച്ചു അതിലേക്ക് ചെറിയ ഉള്ളിയും, ജീരകവും,തേങ്ങയും ഉപ്പും ചേർത്ത് നന്നായി അരച്ചു എടുക്കാം. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് ഉപ്പും, ചേർത്ത് ഒപ്പം കുറച്ച് എള്ളും, കുറച്ചു അരിപൊടിയും ചേർത്ത് എടുക്കുക.. നന്നായി കുഴച്ചു പാകത്തിനാക്കി വാഴയിലേക്ക് ചെറിയ ഉരുളകൾ ആക്കി എടുത്തു കൈ കൊണ്ട് പരത്തിയെടുത്ത് ഇഡ്‌ലി

തട്ടിൽ വച്ചു ആവി കയറ്റി എടുക്കാം. നല്ല സോഫ്റ്റ്‌ ആയ പലഹാരമായ ഇത്, എല്ലാവർക്കും ഇഷ്ടമാകുന്ന സ്വദിൽ ആവിയിൽ വേകിച്ച ഒരു പലഹാരം തന്നെ…ഹെൽത്തി ആയ നല്ലൊരു വിഭവം തന്നെയാണ് ഇത്. ബ്രേക്ഫാസ്റ്റ് ആയോ ഈവനിംഗ് പലഹാരമായോ രാത്രി ഡിന്നർ ആയോ കഴിക്കാൻ പറ്റിയ വിഭവം തന്നെയാണ് ഈ ഒരു പലഹാരം Video credits : Ladies planet by Ramshi..

Read More : കിടിലം മണി പുട്ട് ഉണ്ടാക്കി നോക്കിയാലോ ? ഇത് വ്യത്യസ്‍തമായ ഒരു പുട്ട്.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ

ചക്കയും റവയും ഉണ്ടോ കയ്യിൽ.!? ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഇത് തന്നെ