ഗോതമ്പ് പൊടിയും പഴവും ഉണ്ടോ ? സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം ഇതാ; അതും ഞൊടിയിടയിൽ | Easy Banana wheat flour Snack Recipe

Easy Banana wheat flour Snack Recipe: നമ്മുടെയൊക്കെ വീടുകളിൽ സുലഭം ആയിട്ടുള്ള ഒന്നാണ് ഗോതമ്പുപൊടി. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരമുണ്ട്. ഗോതമ്പുപൊടിയും പഴവും കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ. പഴവും ഗോതമ്പുപൊടിയും ചേർത്ത് അതീവ രുചികരമായ ഈ അടിപൊളി നാലുമണി പലഹാരം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ആദ്യമായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് വെള്ളവും മൂന്ന് ശർക്കര ക്യൂബും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കണം. ശേഷം തയ്യാറാക്കിയ ശർക്കര പാനി അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അടുത്തതായി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് പതിനഞ്ച് അണ്ടിപ്പരിപ്പ് ചെറുതായി അരിഞ്ഞത് ചേർത്ത് ഗോൾഡൻ നിറമാകുന്നതു വരെ നന്നായി വഴറ്റിയെടുക്കാം.

ശേഷം ഇതിലേക്ക് പതിനഞ്ച് ഉണക്ക മുന്തിരി കൂടെ ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കണം. അടുത്തതായി ഇതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം. ശേഷം നല്ലപോലെ പഴുത്ത രണ്ട് നേന്ത്രപ്പഴം കൂടെ ചേർത്ത് നന്നായി വഴറ്റി ഗോൾഡൻ നിറമാക്കിയെടുക്കണം. ശേഷം അഞ്ച് ഏലക്കായ

ചതച്ചെടുത്തത് ചേർത്ത് നന്നായി വഴറ്റിയെടുത്ത ശേഷം ഒന്നര ടേബിൾസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഈ പലഹാരം തയ്യാറാക്കാൻ ഗോതമ്പ് പൊടിക്ക് പകരമായി അരിപ്പൊടിയും ഉപയോഗിക്കാവുന്നതാണ്. രുചികരമായ ഈ നാലുമണി പലഹാരം ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.. Nazwas Kitchen

Easy Banana wheat flour Snack Recipe