ഈസ്റ്റർ ദിനത്തിൽ ആളുകൾ സാധാരണയായി തേങ്ങാപ്പാൽ കൊണ്ട് തയ്യാറാക്കുന്ന വിഭവമാണ് വട്ടയപ്പം. കറിയുടെ ആവശ്യം പോലുമില്ലാതെ വെറുതെ വേണമെങ്കിലും ഇത് കഴിക്കാം. പ്രായമായവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തൂവെള്ള നിറത്തിലുള്ള സോഫ്റ്റ് റെസിപ്പിയാണിത്. ഇതെങ്ങനെ വളരെ സോഫ്റ്റും, ടേസ്റ്റിയുമായി തയ്യാറാക്കാമെന്ന് നോക്കാം.
Ingredients : Easter Special Soft & Fluffy Vattayappam
- Idli rice – 2 cups
- Coconut milk
- Grated coconut.
- Yeast – ½ tsp
- Sugar – as needed
How to make Easter Special Soft & Fluffy Vattayappam:
ആദ്യമായി രണ്ട് കപ്പ് ഇഡ്ഡലി റൈസ് എടുക്കുക. ഇത് നന്നായി കഴുകി വൃത്തിയാക്കിയതിനു ശേഷം മൂന്ന് മണിക്കൂർ കുതിർത്ത് വെക്കുക. അടുത്തതായി നാളികേരപ്പാൽ ആവശ്യമാണ്. ഇതിനായി അര മുറി തേങ്ങ ചിരകിയത് എടുക്കുക. ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് ഇതിന്റെ നാളികേരപ്പാൽ പിഴുതെടുക്കാം. ഇനി ഇത് അരിച്ചെടുക്കാം. ശേഷം കുതിർത്തു വച്ച അരി ഒരു മിക്സി ജാറിലേക്ക് മാറ്റാം. പിന്നീട് അല്പം തേങ്ങ ചിരകിയതും അതിലേക്ക് ഇടാം. ഇനി റെഡിയാക്കി വെച്ച
നാളികേരപ്പാലും അല്പം ഒഴിക്കാം. ശേഷം അരച്ചെടുക്കാം. അരച്ചെടുത്ത മാവിൽ നിന്നും ഒരു തവി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അല്പം വെള്ളം ഒഴിച്ച് അതു കുറുക്കിയെടുക്കുക. ലോ – മീഡിയം ഫ്ലെയ്മിൽ ആയിരിക്കണം കുറുക്കി എടുക്കേണ്ടത്. ഒരുപാട് ടൈറ്റും ഒരുപാട് ലൂസും അല്ലാത്ത പരുവത്തിൽ ആയിരിക്കണം ഇങ്ങനെ ചെയ്യേണ്ടത്. ഇതിന്റെ ചൂടാറിയതിനു ശേഷം മിക്സി ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും
പഞ്ചസാരയും ചേർക്കുക. ശേഷം അരച്ചെടുക്കാം. അരച്ചെടുത്തതിനു ശേഷം നേരത്തെ മാറ്റിവെച്ച മാവിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. ഇത് നന്നായി ഇളക്കിയതിനു ശേഷം ആവശ്യമുള്ള അത്രയും പഞ്ചസാര ഇട്ടു കൊടുക്കാം. പഞ്ചസാര തന്നെ വേണം എന്ന് നിർബന്ധമില്ല. ശർക്കരപ്പാനിയും ഒഴിക്കാവുന്നതാണ്. ഇനി മൂന്നുമണിക്കൂർ അടച്ചു വെക്കാം. ഇതൊന്നു പൊങ്ങി വന്നതിനു ശേഷം ഏലക്കായ പൊടിയിൽ അല്പം പഞ്ചസാര പൊടിച്ചതും കൂടെ ചേർത്ത് മിക്സാക്കി ഇതിലേക്ക് ഇട്ടു കൊടുക്കാം . പിന്നീട് ഒരു കടായ എടുക്കുക. അതിൽ അല്പം വെള്ളം ഒഴിച്ച് അതിനു മുകളിലേക്ക് ഒരു പാത്രം വെക്കുക.
ഓരോ വട്ടയപ്പം ഉണ്ടാക്കിയതിനുശേഷവും വെള്ളത്തിന്റെ അളവ് പരിശോധിക്കാൻ മറക്കരുത്.ഇനി ഒരു സ്റ്റീൽ പാത്രം ഇതിനു മുകളിലേക്ക് വെക്കാം. താഴെയുള്ള വെള്ളം ഈ സ്റ്റീൽ പാത്രത്തിലേക്ക് കയറാതിരിക്കാനാണ് നടുവിലായി ഒരു പാത്രം വയ്ക്കുന്നത്. സ്റ്റീമർ ഉണ്ടെങ്കിൽ അതിലാണ് ഇത് തയ്യാറാക്കേണ്ടത്. പാത്രത്തിൽ ആവി വന്നതിനുശേഷം അതിലേക്ക് മാവ് ഒഴിച്ച് കൊടുക്കാം. പാത്രത്തിന്റെ പകുതിയോളം മാവ് ഒഴിക്കാം. ഇത് വെന്തതിനുശേഷം പാത്രം പുറത്തേക്ക് എടുക്കാവുന്നതാണ്. തുടർന്ന് വട്ടയപ്പം അല്പം തണുത്തതിനുശേഷം പാത്രത്തിൽ നിന്നും വേർപ്പെടുത്തിയെടുക്കാം. തണുക്കാതെ എടുത്താൽ പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. ഇത്രയും ചെയ്താൽ സോഫ്റ്റ് വട്ടയപ്പം റെഡിയാണ്. Easter Special Soft & Fluffy Vattayappam Video Credit :Veena’s Curryworld