Dalgona Coffee Recipe: പിന്നെ എന്നും ഇതു മാത്രമേ കുടിക്കൂ.കാപ്പിയും ചായയും ഏതെങ്കിലും ഒന്നില്ലാതെ നമുക്ക് മലയാളികൾക്ക് ഒരു ദിവസം കടന്നു പോവില്ല, അത്രയും ഇഷ്ടവും നമുക്ക് മരുന്ന് പോലെ തന്നെ എല്ലാ ദിവസവും കൂടിയേ തീരൂ എന്ന് പറയുന്ന ആളുകളാണ് ഏറ്റവും കൂടുതലുള്ളത്, അതിലും കാപ്പി കുടിക്കുന്നവരുടെ എണ്ണം ഒട്ടും കുറവല്ല. അപ്പോ കാപ്പി തയ്യാറാക്കുമ്പോൾ
സാധാരണയിൽ നിന്നും കുറച്ച് ഒന്ന് വ്യത്യസ്തമായി തയ്യാറാക്കി കഴിഞ്ഞാൽ അതീവ രുചികരവും എന്നും ഇതുതന്നെ മതി എന്നു പറയുകയും ചെയ്യും. തയ്യാറാക്കുന്നതിനു മുൻപായിട്ട്ഒരു പാത്രത്തിലേക്ക് കുറച്ച് കാപ്പിപ്പൊടി ചേർത്തതിനുശേഷം ആവശ്യത്തിന് പഞ്ചസാരയും, ചൂടുവെള്ളവും ചേർത്ത് ബീറ്റർ കൊണ്ട് നന്നായിട്ട് ഇതിനെ ഒന്ന് അടിച്ചെടുക്കുക,
നല്ല കട്ടിയുള്ള ക്രീം പോലെ ആയി വരുന്നത് വരെ ഇത് അടിച്ചെടുക്കുക.ശേഷം ഇവിടെ തയ്യാറാക്കുന്നത് തണുത്ത ഒരു കാപ്പിയാണ് കോൾഡ് കോഫിയുടെ പ്രിയവും ഒത്തിരി ഏറെ വരികയാണ്, തണുപ്പിച്ചെടുത്തിട്ടുള്ള പാലിലേക്ക് 2 ഐസ്ക്യൂബ് കൂടി ചേർത്ത് തയ്യാറാക്കി വെച്ചിട്ടുള്ള കോഫീ മിക്സ് കൂടി ചേർത്ത് കഴിക്കാവുന്നതാണ്. വളരെ രുചികരവും നല്ല
ഹെൽത്തിയുമാണ്, തണുപ്പ്തന്നെ വേണമെന്നില്ല ചൂട് ആയിട്ടുള്ള പാലിലും ഈ ക്രീം ചേർത്ത് നമുക്ക് ചൂട് ഡാൽഗോണ കോഫി കഴിക്കാവുന്നതാണ്. പലപ്പോഴും കടകളിൽ പോയി ഒത്തിരി വില കൊടുത്തു വാങ്ങുന്ന പ്രിയപ്പെട്ട കാപ്പി അതെ സ്വദിൽ വീട്ടിൽ തയ്യാറാക്കാം. തയ്യാറാക്കുന്ന വിധം വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്. Mums Daily